Latest News

വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍; എം.മോഹനന്റെ ഒരു ജാതി ജാതകം ആരംഭിക്കുന്നു

Malayalilife
 വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍; എം.മോഹനന്റെ ഒരു ജാതി ജാതകം ആരംഭിക്കുന്നു

രവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം.:  വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ഈ ചിത്രം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെജൂലൈ ഒമ്പത് ഞായറാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെവിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥരചിക്കുന്നത്.വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തില്‍ അണിനിരക്കുന്നു.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകര്‍ന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ് -രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍ .
മേക്കപ്പ് - ഷാജി പുല്‍പ്പള്ളി.
കോസ്റ്റ്യൂം. ഡിസൈന്‍ - സുജിത് മട്ടന്നൂര്‍.
ക്രിയേറ്റീവ് കോണ്‍ടി ബ്യൂട്ടര്‍ - സുരേഷ് ഇരിങ്ങല്‍.
നിര്‍മ്മാണ നിര്‍വഹണം - ഷെമീജ് കൊയിലാണ്ടി.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സൈനുദ്ദീന്‍.
കണ്ണൂരാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.


 

m mohanans jati jatakam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES