Latest News

ഈ വര്‍ഷം ഭര്‍ത്താവിന് പണികിട്ടിയതുകൊണ്ട് ഭര്‍ത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തില്‍ എങ്ങനെ ബര്‍ത്ത് ഡേ ആഘോഷിക്കാം; സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ലിസ്റ്റിന്‍ പങ്ക് വച്ച കുറിപ്പ് ചിരിപടര്‍ത്തുമ്പോള്‍; പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജും

Malayalilife
 ഈ വര്‍ഷം ഭര്‍ത്താവിന് പണികിട്ടിയതുകൊണ്ട് ഭര്‍ത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തില്‍ എങ്ങനെ ബര്‍ത്ത് ഡേ ആഘോഷിക്കാം; സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ലിസ്റ്റിന്‍ പങ്ക് വച്ച കുറിപ്പ് ചിരിപടര്‍ത്തുമ്പോള്‍; പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജും

ലച്ചിത്ര നിര്‍മ്മാതാവും, പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയക്ക് ജന്മദിനമാണ് ഇന്ന്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നതും. രാവിലെ തന്നെ തന്റെ പങ്കാളിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി പോസ്റ്റ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫന്‍ സുപ്രിയയെ ട്രോളിക്കൊണ്ട് പങ്കിട്ട പോസ്റ്റാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭര്‍ത്താവുമൊന്നിച്ച്  എവിടെയെങ്കിലും ഒക്കെ പോയി ബര്‍ത്ത്ഡേ  ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ  പതിവ്. ഈ വര്‍ഷം ഭര്‍ത്താവിന് പണികിട്ടിയത്കൊണ്ട് അദ്ദേഹത്തെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തില്‍ എങ്ങനെ ബര്‍ത്ത്ഡേ ആഘോഷിക്കാം എന്ന് ലിസ്റ്റിന്‍ കുറിക്കുന്നു. 

'തല്‍ക്കാലം ഒരു  ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭര്‍ത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബര്‍ത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്, ഗ്ലാസ് കൈയില്‍ എടുത്ത് കൊണ്ട്  ഇനി ഞാന്‍ ഒന്നും പറയുന്നില്ല' എന്നാണ് ലിസ്റ്റിന്റെ പോസ്റ്റ്. ഇങ്ങനെ താന്‍ എഴുതി ഇട്ടതിന്റെ പേരില്‍ തന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്. 

തന്റെ ജീവിത പങ്കാളിക്ക് പിറന്നാള്‍ ആശംസിച്ച് പൃഥിയും കുറിപ്പ് പങ്ക് വച്ചു. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെയെന്നും ആശംസകള്‍ പങ്കിട്ടുക്കൊണ്ട് പൃഥ്വി കുറിച്ചു. മറുപടിയുമായി സുപ്രിയയും രംഗത്ത് വന്നിരുന്നു. അതേസമയം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങളും സുപ്രിയക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുകയുണ്ടായി.

 

listin stephen birthday wishes to supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES