Latest News

കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി; എന്റെ ആത്മീയ ഗുരുവാണ് ലാലേട്ടന്‍; 23ാത്തെ വയസില്‍ കൊടൈക്കനാലില്‍ വച്ച് മാജിക് മഷ്റൂം പരീക്ഷിച്ചു; ശേഷം കാട്ടില്‍ ഇരുന്ന് ധ്യാനിച്ച്; നടി ലെനയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി; എന്റെ ആത്മീയ ഗുരുവാണ് ലാലേട്ടന്‍; 23ാത്തെ വയസില്‍ കൊടൈക്കനാലില്‍ വച്ച് മാജിക് മഷ്റൂം പരീക്ഷിച്ചു; ശേഷം കാട്ടില്‍ ഇരുന്ന് ധ്യാനിച്ച്; നടി ലെനയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലും ലെന വളരെ സജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പുസ്‌കത്തിലൂടെ കുറിക്കുകയാണ് താരം. നടി എന്ന നിലയില്‍ മാത്രമല്ല, എഴുത്തുകാരിയായി കൂടി അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരത്തിന്റെ ആദ്യ പുസ്തകം 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പേരിലാണ് പുസ്തകം. ഇപ്പോഴിതാ തന്റെ ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് മോഹന്‍ലാല്‍ ആണെന്നും മോഹന്‍ലാലിനെ ആത്മീയ ഗുരുവായിട്ടാണ് താന്‍ കാണുന്നതെന്നും പറയുകയാണ് ലെന. 

താരത്തിന്റെ ആദ്യ പുസ്തകം 'ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പേരിലാണ് ഓണ്‍ലൈനില്‍ കിട്ടുന്നുണ്ട്. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ''ഫിലിം ലൈനില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടന്‍. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. 

ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസില്‍ താന്‍ മരിച്ചു. ആ ജീവിതം മുഴുവന്‍ തനിക്ക് ഓര്‍മയുണ്ട്....'' ലെന പറയുന്നു. തന്റെ ആത്മീയ ഗുരുവായി കാണുന്ന മോഹന്‍ലാലിന് പുസ്തകം കൈമാറിയെന്നും താരം പറയുന്നുണ്ട്.

മോഹന്‍ലാലിന് പുസ്തകം കൈമാറുന്നതിന്റെ വീഡിയോ ലെന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. ''ലാലേട്ടന്‍  എന്റെ ജീവിതത്തില്‍ ആത്മീയ പ്രചോദനത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും വലിയ ഉറവിടമാണ്. 'ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്നതില്‍ വിശദാംശങ്ങള്‍ ഉണ്ട്. ഇന്ന് മറ്റൊരു സമന്വയത്തിലൂടെ എനിക്ക് ഈ ഇതിഹാസത്തെ കാണാനും എന്റെ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനം നല്‍കാനും കഴിഞ്ഞു. എല്ലാ മാര്‍ഗനിര്‍ദേശത്തിനും സ്നേഹത്തിനും എപ്പോഴും നന്ദിയുണ്ട്...'' എന്നാണ് ആ വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചത്.
 

Read more topics: # ലെന.
lena about spiritual journey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES