Latest News

അമ്മയാകാന്‍ സാധിച്ചതാണ് ജന്മസൗഭാഗ്യം; അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് ജീവിതത്തില്‍ ഏറ്റവും സുന്ദരം; മാതൃദിനത്തില്‍ ലേഖ ശ്രീകുമാര്‍ പങ്ക് വച്ച കുറിപ്പ് വൈറല്‍

Malayalilife
 അമ്മയാകാന്‍ സാധിച്ചതാണ് ജന്മസൗഭാഗ്യം; അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് ജീവിതത്തില്‍ ഏറ്റവും സുന്ദരം; മാതൃദിനത്തില്‍ ലേഖ ശ്രീകുമാര്‍ പങ്ക് വച്ച കുറിപ്പ് വൈറല്‍

യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ലേഖ ശ്രീകുമാര്‍. എംജി ശ്രീകുമാറിന്റെ പ്രിയപത്നി പങ്കിടുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.സോഷ്യല്‍മീഡിയയില്‍ സജീവമായ ലേഖ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ലേഖ പറയുന്നു. മാതൃദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ഞത്. എന്നും മാതൃദിനമാണ്. എങ്ങും മാതൃവാത്സല്യമുണ്ട്. അമ്മയുടെ സ്‌നേഹം അമൃതതുല്യമാണ് , അമൂല്യമാണ്. അമ്മയാകാന്‍ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം. അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തില്‍ ഏറ്റവും സുന്ദരം. എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍ എന്നായിരുന്നു ലേഖ കുറിച്ചത്. ഇത് അക്ഷരംപ്രതി ശരിയാണെന്നായിരുന്നു കമന്റുകള്‍.

മകളെക്കുറിച്ച് പറഞ്ഞുള്ള ലേഖയുടെ അഭിമുഖം മുന്‍പ് ചര്‍ച്ചയായിരുന്നു. എനിക്കൊരു മോളുണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. അമേരിക്കയില്‍ കുടുംബസമേതം കഴിയുന്നു എന്നായിരുന്നു ലേഖ പറഞ്ഞത്. അമേരിക്കയില്‍ പോയപ്പോള്‍ മകളെ കാണാന്‍ പോയ സന്തോഷവും അവര്‍ പങ്കുവെച്ചിരുന്നു. 

വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. രണ്ടാളും പരസ്പര മനസിലാക്കിയാണ് ജീവിക്കുന്നത്. രണ്ടുപേരുടെയും ഇഷ്ടം മനസിലാക്കി അതനുസരിച്ച് സപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഞാന്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പോവാറില്ല. അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ വിജയമെന്നും ലേഖ വ്യക്തമാക്കിയിരുന്നു.

lekha mg sreekumar fb post about mothersday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES