മലയാളികളുടെ പ്രിയങ്കരനാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.
എംജിയോടൊപ്പം എല്ലാ വേദികളിലും ലേഖയെത്താറുണ്ട്. 36 വര്‍ഷം പിന്നിട്ട എംജിയുടേയും ലേഖയുടേയും ദാമ്പത്യ ജീവിതം പലപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്.ലിവിംഗ് ടുഗെതറായി ഒരുപാട് വര്‍ഷം ജീവിച്ച ശേഷമാണ് എം.ജി.ശ്രീകുമാറും ലേഖയും വിവാഹം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ലേഖ എം ജി ശ്രീകുമാര്‍. ലിവിംഗ് ടുഗെതറിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ലേഖ മനസ്സു തുറന്നത്.
ലേഖയുടെ വാക്കുകള്‍ ഇങ്ങനെ:
'നമ്മുടെ കാലത്തും ഒരുപാട് പേര്‍ ഇങ്ങനെ താമസിച്ചിട്ടുണ്ട്. കുറെ സെലിബ്രിറ്റീസ് താമസിച്ചിട്ടുണ്ട്. അവരൊന്നും കല്യാണം കഴിച്ചില്ല. അതാണ്. കുറേ കാലം ലിവിംഗ് ടുഗദര്‍ ആയിരുന്നു. അല്ലെങ്കില്‍ പോയിവരുന്ന റിലേഷന്‍ഷിപ്പായിരുന്നു, പക്ഷേ നമ്മള്‍ വിവാഹം കഴിച്ചത് കൊണ്ടാണ് ഹൈലറ്റ് വന്നത്. ഇപ്പോള്‍ ഞാന്‍ വേറെ കല്യാണം കഴിച്ചു, ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിച്ചു എന്നായാല്‍ ആ സ്റ്റോറി അവിടെ നില്‍ക്കും. കല്യാണം കഴിച്ചത് കൊണ്ടാണ് 36 വര്‍ഷം കഴിഞ്ഞിട്ടും ഇത് ചോദിക്കുന്നത്...
ഫ്രണ്ട്സിന്റെ പ്രഷര്‍ കൊണ്ടാണ് കല്യാണം കഴിച്ചത് എന്ന് ഞാന്‍ പറയില്ല. ഈ 14 വര്‍ഷവും ഞാന്‍ കല്യാണം വേണ്ടാന്ന് വെച്ചത് മകള്‍ക്ക് വേണ്ടിയാണ്. അവളെ ഒരു സ്ഥിതിയില്‍ എത്തിച്ചിട്ട് മാത്രം അല്ലാതെ ഞാന്‍ സ്നേഹിച്ച ഒരാളെ കല്യാണം കഴിച്ച് മകളെയൊന്നും നോക്കാതെ, എനിക്കതിന് പറ്റില്ല. ഞാന്‍ എന്റെ കുട്ടിയുമായി വളരെ അറ്റാച്ചിഡ് ആണ്. കാരണം എന്റെ 18 വയസ്സില്‍ ജനിച്ച എന്റെ കുഞ്ഞാണത്. ഞാനും എന്റെ മകളും സുഹൃത്തുക്കളെ പോലെയാണ്. എന്റെ മകള്‍ അന്ന് ഊട്ടിയില്‍ പഠിക്കുന്നു. അവളുടെ എല്ലാ കാര്യങ്ങളും നോക്കി, അവളെ കല്യാണം കഴിഞ്ഞ ശേഷമാണ് ഞാന്‍ മാരേജ് എന്ന ഇതിലേക്ക് പോയത്.
ആ 14 വര്‍ഷവും ശ്രീക്കുട്ടന്‍ കാത്തിരുന്നു. അതൊക്കെ നിമിത്തങ്ങളായിരിക്കാം. അദ്ദേഹത്തിന് വേണ്ടി എഴുതിവെച്ച ആളായിരിക്കും ഞാന്‍. ഞാന്‍ ശ്രീക്കുട്ടന്റെ അടുത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ടില്ല. അതിന്റിടയ്ക്ക് ശ്രീക്കുട്ടന് ഒരുപാട് വിവാഹാലോചനകള്‍ അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടന്‍ വിവാഹം കഴിക്കട്ടേ എന്ന് വെച്ച് ഞാന്‍ യു എസില്‍ പോയി നിന്നു. അപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുണ്ട്. ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന്. എന്റെ ജീവിതത്തില്‍ നീയല്ലാതെ മറ്റൊരാളെ പറ്റില്ലെന്ന് പറഞ്ഞു. മകളെ സെറ്റില്‍ഡ് ആക്കാനും അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. മകളെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോള്‍ മാലയൊക്കെ അദ്ദേഹം തന്നെ എടുത്തുകൊടുത്തു. അതൊക്കെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റില്ല...'' ലേഖ പറയുന്നു.
ഡിവോഴ്സ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നുവെന്നും താന്‍ അഭിനയിച്ചില്ലെന്നും ലേഖ പറയുന്നുണ്ട്. ''ഒരു വീട്ടില്‍ ഒരു സെലിബ്രിറ്റി മതിയെന്നും രണ്ട് പേരാകുമ്പോള്‍ പ്രശ്നങ്ങള്‍ ആണ്. എനിക്ക് ഹാപ്പി ലൈഫാണ് വേണ്ടത്...'' ലേഖ പറയുന്നു.