Latest News

ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്ന ജാവ ബൈക്കില്‍  സുകുമാരക്കുറിപ്പായി ദുല്‍ഖറിന്റെ വേറിട്ട ഗെറ്റപ്പ്; ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്ന ജാവ ബൈക്കില്‍  സുകുമാരക്കുറിപ്പായി ദുല്‍ഖറിന്റെ വേറിട്ട ഗെറ്റപ്പ്; ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്കിന് നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. ഇപ്പോളിതാ ലൊക്കേഷന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്ന ജാവ ബൈക്കില്‍  സുകുമാരക്കുറിപ്പായി ദുല്‍ഖറിന്റെ വേറിട്ട ഗെറ്റപ്പാണ് വൈറലായി മാറുന്നത്.ദുല്‍ഖറിന്റെ ലുക്കും ഗെറ്റപ്പുമെല്ലാം വേറിട്ട രിതീയിലുള്ളതാണ്. നേരത്തെ താരത്തിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീളന്‍ മുടിയും വീതിയുള്ള കൃതാവും താടിയുമെല്ലാം ആരാധകര്‍ക്ക് നന്നേ ബോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രവും വൈറലാകുന്നത്.

സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം.

കേരളാ പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇപ്പോഴുമുള്ള വ്യക്തിയാണ് സുകുമാര കുറുപ്പ്. ഇയാളെ കുറിച്ചുള്ള പലതരത്തിലുള്ള കഥകള്‍ ഇന്നും നാട്ടില്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

kurup movie dulquer salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക