Latest News

15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്മണി യാത്രയായിട്ട് പതിനൊന്നാം വര്‍ഷം; നൊമ്പരക്കുറിപ്പുമായി കെഎസ് ചിത്ര

Malayalilife
15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്മണി യാത്രയായിട്ട് പതിനൊന്നാം വര്‍ഷം; നൊമ്പരക്കുറിപ്പുമായി കെഎസ് ചിത്ര

ലയാളികൾക്ക് തങ്ങളുടെ ആഘോഷങ്ങളിൽ ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് വിഷു. വിഷു കണിയും, സദ്യയും ആഘോഷങ്ങൾ എല്ലാം നൽകുന്ന ഈ  വിഷു ദിനം  കൃഷ്ണഭക്തയും പ്രശസ്ത ഗായികയുമായ കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം സംഘടത്തിന്റെ ദിനം കൂടിയാണ്. 

വിവാഹത്തിന് ശേഷം ഏറെ വർഷോത്തോളമുള്ള കാത്തിറിപ്പിനൊടുവിലാണ് ഗായികയ്ക്ക് ഒരു കണ്മണി പിറക്കുന്നതും. ചിത്ര ഒരു പെണ്‍കുഞ്ഞിന് 2002 ഡിസംബര്‍ രണ്ടിനായിരുന്നു  ജന്മം നല്‍കിയതും. മകൾക്ക് നന്ദന എന്ന പേരും നൽകി. എന്നാൽ മകൾക്ക് ഈ  അമ്മയ്‌ക്കൊപ്പം ജീവിക്കാൻ സർവേശ്വരൻ  അധികകാലം ആയൂസ് നൽകിയിരുന്നില്ല. . 2011 ലെ വിഷു നാളിൽ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണായിരുന്നു നന്ദനയുടെ വേർപാടും. മകളുടെ വേർപാടിൽ  ഒൻപത് വർഷം പിന്നിടുകയുമാണ് ഇപ്പോൾ. ചിത്ര പലപ്പോഴായി മകള്‍ പോയപ്പോള്‍ ജീവിതത്തിലുണ്ടായ ശൂന്യതയെ കുറിച്ചും ദുഃഖത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. മകളുടെ ഓർമ്മ ദിനത്തിൽ വികാരഭരിതയായ കുറിപ്പുമായിട്ടാണ് ചിത്ര എത്തിയിരിക്കുന്നത്. 

ഓരോരുത്തരുടേയും ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ നിത്യ ലോകത്തേക്ക് പോകുന്നതെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കാലം സൗഖ്യപ്പെടുത്തുന്ന ഒന്നാണെന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് ഈ പറഞ്ഞതൊരു സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദന തരുന്നതാണ്…. മിസ്യു നന്ദന എന്നാണ് മുമ്‌ബൊരിക്കല്‍ മകളെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.

Read more topics: # ks chithra ,# note about daughter
ks chithra note about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക