Latest News

എല്ലാ മുറിവുകളും ഉണക്കാനുളള മരുന്നാണ് സ്‌നേഹം; എംജി രാധാകൃഷ്ണന്റെയും ഭാര്യ പദ്മജയുടെയുടെ ഓര്‍മ്മയില്‍ കെ എസ് ചിത്ര

Malayalilife
എല്ലാ മുറിവുകളും ഉണക്കാനുളള മരുന്നാണ് സ്‌നേഹം; എംജി രാധാകൃഷ്ണന്റെയും ഭാര്യ പദ്മജയുടെയുടെ ഓര്‍മ്മയില്‍ കെ എസ് ചിത്ര

പ്രശ്സ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്‍ അന്തരിച്ചിട്ട് ഇന്നലെ 10 വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്.  ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ പത്മജ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വച്ചുകൊണ്ട് നിരവധി കലാകാരന്മാര്‍ ആണ് രംഗത്ത് വന്നത്. സംഗീത  സംവിധായകന്‍ ശരത്തും ഗായകന്‍ വേണുഗോപാലുമൊക്കെ ഓര്‍മ്മകള്‍ പങ്കുവച്ച്  എത്തിയിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ്ചിത്ര അദ്ദേഹത്തിന്റെയും, ഭാര്യ പദ്മജയുടെയും ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഓര്‍മ്മ പൂക്കള്‍ പങ്ക് വയ്ക്കുന്നത്. തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചിരിക്കയാണ് താരം.

എല്ലാ മുറിവുകളും ഉണക്കാനുള്ള മരുന്നാണ് സ്നേഹം. എന്നാല്‍ സ്നേഹം മൂലം ഉണ്ടാവുന്ന മുറിവുണക്കാന്‍ ലോകത്ത് ഇന്നുവരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല.എന്റെ ഗുരുവായ എം ജി രാധാകൃഷ്ണന്‍ ചേട്ടന്‍ സ്വര്‍ഗം പൂകി 10 വര്‍ഷം തികയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ പ്രിയ പത്നി പദ്മജ ചേച്ചിയും നമ്മെ വിട്ടു പിരിഞ്ഞു. രണ്ടു ആത്മാവുകള്‍ക്കും നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. നന്ദിയോടെ സ്നേഹത്തോടെ ഓര്‍ക്കുന്നു ഓം ശാന്തി. എന്നാണ് ചിത്ര കുറിച്ചത്.

കഴിഞ്ഞ മാസമായിരുന്നു പദ്മജ രാധാകൃഷ്ണന്‍ അന്തരിച്ചത്.. രാധാകൃഷ്ണന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടായിരുന്ന പദ്മജയുടെ വേര്‍പാട് സംഗീത ലോകത്തിന് വലിയ ഞെട്ടലായിരുന്നു. എം.ജി. രാധാകൃഷ്ണന്‍ കണ്ടെത്തിയ ഗായികയാണ് കെ എസ് ചിത്ര. ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തില്‍ എം.ജി. രാധാകൃഷ്ണന്‍ ആണ് ചിത്രയെക്കൊണ്ട് അഞ്ചാം വയസില്‍ പാടിക്കുന്നത്.ഗായകനായാണ് എം.ജി. രാധാകൃഷ്ണന്‍ സിനിമയിലെത്തിയത്. പിന്നീടങ്ങോട്ട് എംജിയുടെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സ്വന്തമായി.


 

ks chithra shares her memory about mg radhakrishnan and his wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക