വേറിട്ട ശൈലിയില്‍ ബോളിവുഡിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് 'തേരി ബാറ്റണ്‍ മെയിന്‍ ഐസ ഉല്‍ജാ ജിയ'. കൃതി സനോണും ഷാഹിദ് കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ റോബോട്ടായിട്ടാണ് കൃതി വേഷമിടുന്നത്. അവളെ പ്രണയിക്കുന്ന മനുഷ്യനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്.
റോബോട്ടുമായുള്ള ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് മനുഷ്യന് വളരെ കോംപ്ലിക്കേറ്റഡ് ആണെന്നും അവരെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും കൃതി പറഞ്ഞു. ഉറപ്പായും ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തും. പക്ഷെ ഇക്കാലത്തു നല്ല ആണ്‍കുട്ടിയെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ കല്യാണം അത്യാവശ്യം അല്ലെന്നും ഇത് തന്റെ അമ്മയോട് പറഞ്ഞിട്ടുണെന്നും കൃതി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തിലാണ് കൃതി ഇക്കാര്യം വ്യക്തമാക്കിയത്.
സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമാണ് 'തേരി ബാറ്റണ്‍ മെയിന്‍ ഐസ ഉല്‍ജാ ജിയ' . മഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അമിത് ജോഷിയും ആരാധന സാഹും ചേര്‍ന്നാണ്. ധര്‍മേന്ദ്ര, ഡിംപിള്‍ കപാഡിയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും
നല്ല വ്യക്തിയെ ലഭിച്ചാല്‍ ഉറപ്പായും ഡേറ്റിംഗ് നടത്തും. കല്യാണം ജീവിതത്തില്‍ അത്യാവശ്യമല്ല. ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞിട്ടുണ്ടെന്ന് കൃതി സനോണ്‍ പറഞ്ഞുമികച്ച നടി എന്ന ദേശീയ അംഗീകാരം ലഭിച്ചതോടെ കൃതിയുടെ താരാമൂല്യം ഉയര്‍ന്നിരിക്കുകയാണ്.
ഷാഹിദ് കപൂറിനൊപ്പം ആദ്യമായി ഒന്നിക്കുന്ന തേരി ബാറ്റണ്‍ മെയിന്‍ ഐസ ഉല്‍ജ ജിയ ആണ് കൃതി നായികയായ പുതിയ ചിത്രം. റോബോട്ടായാണ് ചിത്രത്തില്‍ കൃതി എത്തുന്നത്. കൃതിയെ പ്രണയിക്കുന്ന മനുഷ്യനായാണ് ഷാഹിദ് എത്തുന്നത്. ധര്‍മ്മേന്ദ്ര .ഡിംപിള്‍ കപാഡിയ എന്നിവരാണ് സയന്‍സ് ഫിഷന് കോമഡി ചിത്രമായി ഒരുങ്ങുന്ന തേരി ബാറ്റണ്‍ മെയിന്‍ ഐസ ഉല്‍ജ ജിയയിലെ മറ്റു താരങ്ങള്‍. അമിത് ജോഷിയും ആരാധന സാഹും ചേര്‍ന്നാണ് സംവിധാനം. മഡോക്ക് ഫിലിംസിലും ജിജോസ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.അതേസമയം മലയാളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ് കൃതി.