Latest News

എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തു; ബാലയില്‍ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹം; കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിക്കുന്ന ആളാണ്;  നിങ്ങളുടെ ഭര്‍ത്താവ് ആരാണ് എന്ന കാര്യം ആദ്യം പുറത്തുപറയാന്‍ വെല്ലുവിളിച്ച് കോകില; എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോകില രംഗത്ത്

Malayalilife
 എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തു; ബാലയില്‍ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹം; കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിക്കുന്ന ആളാണ്;  നിങ്ങളുടെ ഭര്‍ത്താവ് ആരാണ് എന്ന കാര്യം ആദ്യം പുറത്തുപറയാന്‍ വെല്ലുവിളിച്ച് കോകില; എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോകില രംഗത്ത്

ബാലയും മുന്‍ഭാര്യയായ എലിസബത്തും തമ്മിലുള്ള പരസ്യമായ വാക്കുതര്‍ക്കങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്്. ഭര്‍ത്താവായിരുന്ന കാലത്ത് ബാലയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പറഞ്ഞാണ് എലിസബത്ത് വീഡിയോയുമായി എത്തിയിരുന്നത്.

ഏറ്റവും പുതിയതായി നടനെതിരെ എലിസബത്ത് സംസാരിച്ച വീഡിയോയില്‍ പ്രതികരിക്കുകയാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യയായ കോകില. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ വിവാഹം കഴിച്ചെന്നും അവര്‍ മാനസികരോഗിയാണെന്നും തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോകില എത്തിയിരിക്കുന്നത്.

കോകിലയുടെ വാക്കുകളിങ്ങനെയാണ്... 'കുറേ കാര്യങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്. കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങള്‍ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാനീ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാന്‍ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്.

നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്നങ്ങളുണ്ടാവുമെന്ന് മാമാ (ബാല) പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാന്‍ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്. അതെല്ലാം പറഞ്ഞാല്‍ ഞങ്ങള്‍ക്കത് നാണക്കേടാണ്. നിങ്ങള്‍ക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല. പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോള്‍ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങള്‍ രജിസ്റ്റര്‍ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങള്‍ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക. നിങ്ങളുടെ ഭര്‍ത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണെന്നും കോകില ചോദിക്കുന്നു.

നിങ്ങള്‍ ഭര്‍ത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം നിങ്ങള്‍ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുന്‍പേ ഇതേ കുറിച്ച് പറയാന്‍ ഞാന്‍ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്. പക്ഷേ നിങ്ങളാണ് ഇപ്പോള്‍ ഏറ്റവും മോശമായി പെരുമാറുന്നത്.

നിങ്ങള്‍ പറയുന്നതില്‍ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങള്‍ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വര്‍ഷമായിട്ട് നിങ്ങള്‍ മരുന്ന് കഴിക്കുന്ന ആളാണ്. അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാല്‍ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്. പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആര്‍ക്കും അറിയില്ല. അതുപോലെ അവരുടെ ജീവിതത്തില്‍ നടക്കുന്നതെന്താണെന്നും ആര്‍ക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താന്‍ വരുന്നത്. ഇതെല്ലാം കാണുമ്പോള്‍ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാന്‍ വിടില്ലെന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമോ അത് ഞങ്ങളും ചെയ്തോളാം. എല്ലാത്തിനുമുള്ള തെളിവുകള്‍ എന്റെ കൈയ്യിലുമുണ്ട്. പക്ഷേ ഇപ്പോള്‍ ഒന്നും പുറത്ത് വിടരുതെന്നാണ് മാമന്‍ പറഞ്ഞിട്ടുള്ളത്.

ഞങ്ങള്‍ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷന്‍ സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങള്‍ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല.' എന്നും പറഞ്ഞാണ് കോകില വീഡിയോ അവസാനിപ്പിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കാലത്തെ സത്യങ്ങള്‍ പുറത്തുവിടുന്നതില്‍ നാണക്കേടില്ലെന്ന് ഡോ. എലിസബത്ത് ഉദയനും പറയുന്നു. ഒരു സമയത്ത് തന്റെ മാതാപിതാക്കളേക്കാളും താന്‍ വിശ്വസിച്ച മനുഷ്യനാണ് ബാലയെന്നും അതുകൊണ്ടു തന്നെ ജീവിതത്തില്‍ സംഭവിച്ച എല്ലാക്കാര്യങ്ങളും ഇയാളെ വിശ്വസിച്ച് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും എലിസബത്ത് പറയുന്നു.

''ഒരു സമയത്ത് ഞാന്‍ എന്റെ മാതാപിതാക്കളേക്കാളും വിശ്വസിച്ച ആളായിരുന്നു ഈ മനുഷ്യന്‍. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാക്കാര്യങ്ങളും ഇയാളെ വിശ്വസിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഇയാളുമായി താമസിക്കുന്ന സമയത്തും ഇക്കാര്യങ്ങള്‍വച്ചെന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 

ഇനി ആ നാണക്കേടിനെ പേടിക്കേണ്ട കാര്യമില്ല. എന്നെ റേപ്പ് ചെയ്തുവെന്ന് വിഡിയോകളിലൂടെ ഞാന്‍ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ല്‍ എന്ന രീതിയില്‍ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് ഞാന്‍ മുമ്പും പറഞ്ഞിരുന്നത്, എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നത്.

പാലാരിവട്ടത്തെ ഫ്‌ലാറ്റ് എത്ര പെണ്ണുങ്ങള്‍ക്ക് നിങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നെ പ്രേമിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ കൂടെ ഒരു പെണ്ണ് ആ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നില്ലേ? പിന്നെ അവര്‍ നിങ്ങളെ പറ്റിച്ചുപോയി. പിന്നെ പാലക്കാട് നിന്നുള്ള പെണ്ണിനോടും ഫ്‌ലാറ്റ് കൊടുക്കുന്ന കാര്യം പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. 

എന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങളല്ലെ പുറത്തുവിടാന്‍ പോകുന്നത്, അതില്‍ ഒരു പ്രശ്‌നവുമില്ല. നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ...എന്റെ മാമായെപ്പറ്റി പറഞ്ഞാല്‍ നിന്റെ ജീവിതം നശിപ്പിക്കുമെന്ന ഭീഷണിയും കേട്ടിരുന്നു. ദൈവം കൊണ്ടു വന്നു തന്നതാണ് നിന്നെയെന്ന് എപ്പോഴും ഈ മനുഷ്യന്‍ പറയുമായിരുന്നു, അങ്ങനെ വിശ്വസിച്ചു പോയതാണ്.''-എലിസബത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ എലിസബത്തിനെതിരെ ആരോപണവുമായി ബാല എത്തിയത്. ''മരിച്ചുപോയ എന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ച ഏറ്റവും വിലകുറഞ്ഞ വ്യക്തി. നിന്നെയോര്‍ത്ത് ലജ്ജ തോന്നുന്നു പെണ്‍കുട്ടി. ആശുപത്രിയില്‍ എന്നെ രക്ഷിച്ചവരെല്ലാം എന്റെ ആത്മാവിനെപ്പോലെ ഒപ്പമുണ്ട്. പണത്തിനോ എന്റെ പാലാരിവട്ടത്തെ ഫ്‌ലാറ്റിനോ വേണ്ടിയല്ല എന്നെ രക്ഷിച്ച ആളുകള്‍ ഒപ്പമുള്ളത്. അവരോടെല്ലാം ആത്മാര്‍ഥമായി ഞാന്‍ നന്ദി പറയുന്നു.

ആര് ആരെയാണ് റേപ്പ് ചെയ്യുന്നത്. കഴിഞ്ഞ കാലത്തെ നിങ്ങളുടെ ജീവിതം തുറന്നു പറയും. ഒരു വാക്ക് കൊണ്ട് നിങ്ങളുടെ എല്ലാ നാടകവും അവസാനിക്കും''-ബാലയുടെ വാക്കുകള്‍


 

kokila alleges elizabeth marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES