നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അരവിന്ദ് സ്വാമി.തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അരവിന്ദ് സ്വാമി എന്ന ചോക്ലേറ്റ് ഹീറോ എന്ന രീതിയില്‍ ആഘോഷിക്കപ്പെട്ട താരമാണ്.ഇടയ്ക്ക് ചെറിയ രീതിയില്‍ ചിത്രങ്ങള്‍ കുറഞ്ഞങ്കിലും ഇടവേളയ്ക്ക് വിരാമം ഇട്ടുകൊണ്ട് വീണ്ടും അദ്ദേഹം സിനിമ ലോകത്ത് സജീവമായിരുന്നു.ഡാഡി എന്ന സംഗീത് ശിവന്‍ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. ഇപ്പോളിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഖുശ്ബു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഖുശ്ബു തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് അരവിന്ദ് സ്വാമിയ്ക്കൊപ്പമുള്ള ഷെയര്‍ ചെയ്തത്. ആര്‍ക്കാണ് ഇദ്ദേഹത്തെ കണ്ടാല്‍ പ്രണയിക്കാന്‍ തോന്നാത്തത്എന്നാണ് ചിത്രത്തിന് ഖുശ്ബു നല്‍കിയ അടികുറിപ്പ്.
ഇരുവരും എത്നിക്ക് രീതിയിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മനോഹരമായ ഫൊട്ടൊ, അലയ്പായുതെ ജോഡി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മണിരത്‌നത്തിന്റെ ചിത്രം അലയ്പായുതെയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഒറ്റിലൂടെ അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗമാണ് ഇതിനു മുന്‍പ് അരവിന്ദ് സ്വാമി അഭിനയിച്ച മലയാളചിത്രം.
1980 ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള ഖുശ്ബുവിന്റെ അരങ്ങേറ്റം. പിന്നീടുള്ള തന്നെ ചലച്ചിത്ര ജീവിതത്തില്‍ ഏതാണ്ട് നൂറിലധികം ചിത്രങ്ങളിലാണ് വിവിധ ഭാഷകളില്‍ താരം അഭിനയിച്ചത്.മലയാളത്തിലും ഖുശ്ബു ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരായ രജനീകാന്ത്, കമലഹാസന്‍,സത്യരാജ്,സുരേഷ്ഗോപി, മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ് എന്നിവരോടൊപ്പം എല്ലാം ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.വിജയ് ചിത്രം വാരിസിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചത്.