Latest News

പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും; നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസ്സിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു; ചിന്നത്തമ്പിയുടെ 32ാം വാര്‍ഷികത്തില്‍ ഖുശ്ബു കുറിച്ചത്

Malayalilife
 പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും; നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസ്സിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു; ചിന്നത്തമ്പിയുടെ 32ാം വാര്‍ഷികത്തില്‍ ഖുശ്ബു കുറിച്ചത്

1991ല്‍ പുറത്തിറങ്ങി ബോക്സോഫീസില്‍ വന്‍ഹിറ്റായ ചിത്രമാണ് ചിന്നത്തമ്പി. ഖുശ്ബു, പ്രഭു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പി. വാസു ആണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതും ആയിരുന്നു. ഇപ്പോഴിതാ ചിത്രം 32-ാം വാര്‍ഷികത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ഖുശ്ബുവിന്റെ ട്വീറ്റ് ശ്രദ്ധനേടുന്നത്.

ചിന്നത്തമ്പിയുടെ പോസ്റ്ററും പി.വാസു , പ്രഭു എന്നിവര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ്ഖുശ്ബു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'ചിന്നത്തമ്പി റിലീസായിട്ട് 32 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എന്നില്‍ വര്‍ഷിച്ച സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും. ഇളയരാജ സാറിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന സംഗീതത്തിനും നിര്‍മാതാവ് കെ. ബാലുവിനും എക്കാലവും നന്ദിയുണ്ട്. നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസ്സിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു'. ഒരിക്കല്‍ക്കൂടി നന്ദി  ഖുശ്ബു ട്വീറ്റ് ചെയ്തു. 

തമിഴില്‍ അന്നുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളുടെയും റെക്കോര്‍ഡ് തകര്‍ത്ത ചിത്രമായിരുന്നു ചിന്നത്തമ്പി. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അവിടങ്ങിലെല്ലാം വിജയം നേടി. ഗൗണ്ടമണി, രാധാ രവി, മനോരമ എന്നിവരായിരുന്നു ചിത്രത്തിലെ മന്ന് താരങ്ങള്‍. വാലിയും ഗംഗൈ അമരനും ചേര്‍ന്നാണ് നാനരചന നിര്‍വഹിച്ചത്. ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളിലുണ്ട്.
 

khushboo sundar chinnathambi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES