മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഖുശ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ മകള്‍ അനന്ദിതയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഖുശ്ബു.
എന്റെ കുഞ്ഞ് ഇന്ന് ഒരു വലിയ കുട്ടിയാണ്. അവള്‍ക്ക് ഇന്ന് 20 വയസ്സായിരിക്കുന്നു. പക്ഷേ നീയെന്നും എന്റെ മനസ്സില്‍ ഒരു കുഞ്ഞായിരിക്കും. ലോകത്തേയ്ക്ക് കടന്നുവരാന്‍ നാല് ആഴ്ചകള്‍ കൂടിയിരിക്കെ വളരെ ധൃതിയില്‍ എത്തിയ കുഞ്ഞാണ് നീ. എന്റെ മുഖത്ത് നോക്കി നീ ചിരിച്ചതു മുതല്‍ ഇന്നുവരേക്കും ആ ചിരി എന്നില്‍ നിന്ന് മാഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ നീ ഞങ്ങള്‍ക്ക് സന്തോഷം മാത്രമാണ് നല്‍കിയത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കൊച്ചുകുട്ടിയായിരുക്കും. ചിത്രങ്ങള്‍ക്കൊപ്പം ഖുശ്ബു കുറിച്ചു.
അനന്ദിതയെ കൂടാതെ അവന്ദിക എന്നൊരു മകള്‍ കൂടിയുണ്ട് ഖുശ്ബു-സുന്ദര്‍ ദമ്പതികള്‍ക്ക്. നിരവധി ആരാധകരാണ് അനന്ദിതയക്ക് ബര്‍ത്ത്ഡേ വിഷ് ചെയ്ത് എത്തിയിരിക്കുന്നത്.
ലണ്ടനിലെ ആക്റ്റിംഗ് സ്‌കൂളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തീകരിച്ചിരുന്നു അവന്ദിക. സിനിമയിലേക്കുള്ള അവന്ദികയുടെ എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പടുത്തുയര്‍ത്താനാണ് മകള്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ മകളെ താനോ സുന്ദറോ എവിടെയും ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞിരുന്നു.