മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്‍. കഴിഞ്ഞ ദിവസം തന്റെ ഗുരുനാഥന്റെ പുതിയ ഉദ്യമത്തിന് ആശംസകളേകി കാവ്യ ലൈവില്‍ വന്ന വീഡിയോ ഏറെ വൈറലായി മാറിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിലീപുമായുള്ള രണ്ടാം വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും നടിയെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും വാര്‍ത്തകളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
അത്തരമൊരു വാര്‍ത്തയായിരുന്നു കാവ്യാ മാധവന്റെ പ്രിയപ്പെട്ട ടീച്ചറായിരുന്ന നാരായണി ടീച്ചറുടെ ജീവിത കഥ. പ്രായത്തിന്റെ അവശതകളില്‍ തളര്‍ന്ന് സുഖമില്ലാതെ ഭര്‍ത്താവിനെയും കൊണ്ട് കയറിക്കിടക്കാന്‍ ഒരു വീട് പോലുമില്ലാതെ അലയുകയായിരുന്നു കാവ്യയുടെ ഈ ഗുരുനാഥ. ഈ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ടീച്ചര്‍ക്ക് സഹായഹസ്തങ്ങളുമായി മുന്നോട്ടു വന്നത്. ഈ വാര്‍ത്ത കാണുമ്പോള്‍ കാവ്യ തന്നെ മുന്നിട്ടിറങ്ങി ടീച്ചര്‍ക്ക് ഒരു വീടൊരുക്കും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. ടീച്ചറുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്.
ടീച്ചര്‍ക്കും ഭര്‍ത്താവിനും തലചായ്ച്ചുറങ്ങാന്‍ ഒരു വീട് ഒരുങ്ങുകയാണ്. മസ്‌കറ്റിലെ ടവല്‍ എന്‍ജിനിയറിങ് ഗ്രൂപ്പിന്റെ സ്ഥാപക സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ബാലാജി ശ്രീനിവാസന്‍ ആണ് ടീച്ചറെ സഹായിക്കാനെത്തിയത്. തത്ക്കാലം ടീച്ചറെയും കുടുംബത്തെയും വാടക വീട്ടിലേക്ക് മാറ്റിക്കൊണ്ട് പുതിയ വീട് നിര്‍മിച്ചുകൊടുക്കാന്‍ ആണ് ബാലാജി പദ്ധതിയിടുന്നത്. എന്നാല്‍ ഈ വാര്‍ത്ത നല്‍കിയ സന്തോഷത്തിലും കണ്ണീര്‍ പൊഴിക്കുകയാണ് നാരായണി ടീച്ചറും ഭര്‍ത്താവും. അതിനു കാരണം മകളെ പോലെ സ്നേഹിച്ച കാവ്യ തന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ എന്നതാണ്.
അന്‍പതുകിലോമീറ്ററോളം ദിവസവും നടന്നു പോയാണ് നാരായണി ടീച്ചര്‍ ട്യൂഷന്‍ എടുത്തിരുന്നത്. തന്റെ പതിനഞ്ചാം വയസ്സിലാണ് നാരായണി ടീച്ചര്‍ ട്യൂഷന്‍ എടുക്കാന്‍ തുടങ്ങിയത്. പത്താം ക്‌ളാസും ഹിന്ദി വിദ്വാനും കഴിഞ്ഞതാണ് നാരായണി. കുഞ്ഞുമക്കള്‍ക്ക് എല്ലാ വിഷയങ്ങളും ടീച്ചര്‍ എടുക്കാറുണ്ട്. ടീച്ചര്‍ പഠിപ്പിച്ച എല്ലാ കുട്ടികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് പത്താം ക്ലാസ് പാസ്സായിട്ടുള്ളത്. നീലേശ്വരം രാജാസ് ഹൈസ്‌കുളില്‍നിന്ന് 1971-ല്‍ എസ്.എസ്.എല്‍.സി. ജയിച്ച ടീച്ചര്‍ കുടുംബത്തിന് അത്താണിയാകാന്‍ ആണ് പഠിപ്പിക്കല്‍ തുടങ്ങിയത്. അങ്ങനെയാണ് കാവ്യയേയും പഠിപ്പിക്കുവാന്‍ എത്തിയത്.
പഠനം കഴിഞ്ഞിട്ടും സിനിമയില്‍ എത്തിയതിനു ശേഷവും നാരായണി ടീച്ചറെ കാവ്യ മറന്നിരുന്നില്ല. രണ്ടാം വിവാഹത്തിനു മുന്‍പ് വരെ കാവ്യ ടീച്ചറുമായി നിരന്തരം വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ദിലീപിന്റെ വിഷയങ്ങളും പ്രശ്നങ്ങളും വന്ന ശേഷം കാവ്യ ഫോണ്‍വിളികള്‍ എല്ലാം തന്നെ നിര്‍ത്തി. അങ്ങോട്ട് വിളിച്ചാല്‍ എപ്പോഴും കാവ്യയുടെ അച്ഛനോ മറ്റാരെങ്കിലുമൊക്കെയോ ആണ് ഫോണ്‍ എടുക്കുക. നിരവധി തവണ വിളിച്ചിട്ടും കാവ്യയുമായി സംസാരിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും തനിക്ക് ഇപ്പോഴും കാവ്യയെ ഒരുപാട് ഇഷ്ടം ആണെന്നും അവള്‍ക്കുവേണ്ടി മുടങ്ങാതെ പഴനിയില്‍ പാലഭിഷേകം കഴിക്കാറുണ്ടെന്നും ടീച്ചര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടീച്ചറുടെ വീഡിയോ വൈറല്‍ ആയിട്ടും കാവ്യയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
എങ്കിലും ടീച്ചര്‍ക്ക് ഇപ്പോഴും തന്റെ പ്രിയപ്പെട്ട ശിഷ്യയോട് ഒരു പിണക്കവും ഇല്ല. തന്റെ മനസു നിറഞ്ഞുള്ള സ്നേഹവും പ്രാര്‍ത്ഥനയും കാവ്യയ്ക്കൊപ്പമുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്. മാത്രമല്ല, കാവ്യയെ കുറിച്ച് പറയാന്‍ നൂറുനാവും ഈണ് നാരായണി ടീച്ചര്‍ക്ക്. പഠന സമയത്ത് ഒരുപാട് മിടുക്കി ആയിരുന്നു കാവ്യ. ഡാന്‍സിലും പാട്ടിലും എല്ലാം ബ്രൈറ്റ് ആയിരുന്നു ഓള്. തന്നെയും കൂട്ടി അമ്പലങ്ങളില്‍ കാവ്യ പോയിട്ടുണ്ട്. പഴനിയില്‍ വഴിപാടിന് കൊടുക്കുമ്പോള്‍ അവര്‍ ചോദിച്ചിട്ടുണ്ട് എങ്ങനെ നടിയെ കിട്ടിയെന്ന്, അപ്പോള്‍ അതിനു മറുപടിയായി ടീച്ചറിന്റെ കുട്ടിയാണ് താനെന്നു പറയാന്‍ കാവ്യ പറഞ്ഞിട്ടുണ്ടെന്നും നാരായണി ടീച്ചര്‍ പറഞ്ഞിരുന്നു.