കന്നഡ യുവ സൂപ്പര്‍താരം യാഷിന് വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ ഇതിനോട് പ്രതികരിച്ച് താരവും രംഗത്തെത്തി. കന്നഡ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് താരത്തിന്റെ പ്രതികരണമെത്തിയത്. റോക്കിങ് സാറ്റാര്‍ യാഷിന്റെതായി പുറത്തിറങ്ങിയ കെ.ജി.എഫില്‍ കോലാര്‍ സ്വര്‍ണഖനിയില്‍യില്‍ നിന്നും വളര്‍ന്ന അധോലോകനായകന്റെ കഥയാണ് യാഷ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ വധഭീഷണി എത്തിയത്.
ബംഗളൂരു പോലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്യാങ്സറ്റര്‍ സംഘത്തില്‍ നിന്നും കന്നഡ സൂപ്പര്‍ താരത്തെ കൊലപ്പെടുത്താനൊരുങ്ങുന്നതായി വിവരം ലഭിച്ചത്. പിടിയിലായ നാല് ഗുണ്ടകളില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്. ഗുണ്ട നേതാവ് ചേരി ഭാരതാണ് കൊല്ലാന്‍ പദ്ധതി ഇടുന്നതെന്നും ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്നുമാണ് വിവരം.
ക്വട്ടേഷന്‍ സംഘങ്ങള്‍ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നത് യാഷിനെയാണെന്ന് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ഫോണ്‍ സന്ദേശങ്ങളും കോളുകളും യാഷിനെ തേടിയെത്തി. ഈ വാര്‍ത്തകള്‍ നിഷേധിച്ച് യാഷ് തന്നെ രംഗത്തെത്തി. പൊലീസുമായി താന്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗ്യാങ്സ്റ്ററുകളുടെ ഹിറ്റ്ലിസ്റ്റില്‍ തന്റെ പേരില്ലെന്നാണ് വിവരം ലഭിച്ചതെന്നും യാഷ് പറഞ്ഞു.
വാര്‍ത്താസമ്മേളനം വിളിച്ചാണ് തനിക്ക് വധഭീഷണിയുണ്ടെന്ന പ്രചരണത്തോടെ യാഷ് പ്രതികരിച്ചത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഞാന്‍ അഡീഷണല്‍ കമ്മീഷ്ണര്‍ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ എനിക്കു ഉറപ്പു നല്‍കി. ഞാന്‍ അറവുകാരനല്ല കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട് യാഷ് പറഞ്ഞു.
ഈ പ്രചരണം കാരണം എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതീവ ദുഖത്തിലാണ്. എന്നെ തൊടാന്‍ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സര്‍ക്കാരുണ്ട് പോലീസുണ്ട് ജനങ്ങളുണ്ട് എന്നെ അത്ര പെട്ടെന്ന് കൊല്ലാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല യാഷ് പറഞ്ഞു. കന്നഡ സിനിമയിലുളള പ്രമുഖന്‍ ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പ്രചരണം. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കന്നഡ സിനിമയെ തന്നെയാണ് നാം അപമാനിക്കുന്നതെന്ന് ഓര്‍ക്കണമെന്നും താരം പറഞ്ഞു. കന്നഡ സിനിമയില്‍ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാല്‍ ആരും ഇത്രയും തരംതാഴുകയില്ലെന്നും യാഷ് പറഞ്ഞു.