Latest News

കമലിന്റെ വിവേകാനന്ദന്‍ വൈറലാണ് തൊടുപുഴയില്‍ ആരംഭിച്ചു;ഷൈന്‍ ടോ മിന് നായികയായി സ്വാസിക

Malayalilife
കമലിന്റെ വിവേകാനന്ദന്‍ വൈറലാണ് തൊടുപുഴയില്‍ ആരംഭിച്ചു;ഷൈന്‍ ടോ മിന് നായികയായി സ്വാസിക

പ്രശസ്ത സംവിധായകനായ കമല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌വിവേകാനനന്‍ വൈറലാണ്.ജൂണ്‍ പതിനഞ്ച് വ്യാഴാഴ്ച്ച തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ വച്ച് ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍.അഭിനേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിബി മലയിലും കമലും ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.
തുടര്‍ന്ന് നിര്‍മ്മാതാക്കളായ നെടിയത്ത് നസീബ്, ഷെല്ലി രാജ്.ആഷിക്ക് അബു'ഷൈന്‍ ടോം ചാക്കോ ശരണ്‍ വേലായുധന്‍,രഞ്ജന്‍ ഏബ്രഹാം,എന്നിവരും അഭിനേതാക്കളും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
സംവിധായകന്‍ സിബി മലയില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന ടൈറ്റില്‍ പ്രകാശനം നടത്തി.

ആഷിക്ക് അബുവും' ഷൈന്‍ ടോം ചാക്കോയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.നിര്‍മ്മാതാക്കളുടെ കുട്ടികളാണ് ഫസ്റ്റ് ക്ലാപ്പു നല്‍കിയത്.
സിബി മലയില്‍, ആഷിക്ക് അബു, ജോണി, ദിലീഷ് നായര്‍, ഷൈന്‍ ടോം ചാക്കോ, സ്വാസിക മാലാ പാര്‍വ്വതി, ഗ്രേസ് ആന്റണി, മെറീനാ മൈക്കിള്‍, സ്മിനു സിജോ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജിനു ഏബഹാം, ബാദ്ഷാ, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.എല്ലാക്കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണ് കമല്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സ്ത്രീകള്‍ എന്നും നേരിടുന്ന അവരുടേതുമായ ചില പ്രശ്‌നങ്ങളുണ്ട്. അവരുടേതു മാത്രമായ പ്രശ്‌നങ്ങള്‍..അതിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.

വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ 'ജീവിതത്തിലൂടെയാണ് ഇതു പറയാന്‍ ശ്രമിക്കുന്നത്.
ഗൗരവമേറിയ ഒരു വിഷയം തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഷൈന്‍ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

ഗ്രേസ് ആന്റണി, സാ സ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ, എന്നിവരരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം - ബിജിപാല്‍ .ഗാനങ്ങള്‍ - ഹരി നാരായണന്‍.
ഛായാ ഗ്രഹണം - പ്രകാശ് വേലായുധന്‍.
എഡിറ്റിംഗ് - രഞ്ജന്‍ എബ്രഹാം,
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ദാസ്.
കലാസംവിധാനം -ഇന്ദു ലാല്‍ കവീദ്
മേക്കപ്പ് - പാണ്ഡ്യന്‍
കോസ്റ്റും - ഡിസൈന്‍ - സ മീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്.
.പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - നികേഷ് നാരായണന്‍, ശരത്ത് പത്മാനന്ദന്‍ ,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്.
എസ്സാന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലുര്‍
തൊടുപുഴയിലും കൊച്ചിയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര .


 

kamal movie vivekanandan viralanu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES