കല്യാണി പ്രിയദര്‍ശനെ കുറിച്ച് അറിയാന്‍ മലയാളികള്‍ക്ക് അധികം ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ താരകുടുംബം അതീവ സന്തോഷത്തിലായിരുന്നു. അച്ഛനും മക്കളും ആദ്യമായി ഒന്നിച്ച ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് പ്രിയദര്‍ശനും മകള്‍ കല്യാണിയും മകന് സിദ്ധാര്‍ഥും ഒന്നിച്ച് പ്രവര്‍ത്തിച്ചത്
എന്നാല്‍ ഇപ്പോള്‍ കല്യാണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരാളെ പരിചയപ്പെടുത്തുകയാണ്. വീട്ടില്‍ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയില്‍ വളരെ ആത്മാര്‍ത്ഥത കാട്ടുന്നുണ്ട്. കണ്ണാടി ജനലിലൂടെ പകര്‍ത്തിയ വീഡിയോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. ശേഷം മുട്ടിവിളിക്കുന്നതും കല്യാണി പറഞ്ഞയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സിനിമാ തിരക്കുകള്‍ ഒഴിഞ്ഞ കല്യാണിയുടെ അച്ഛന് പ്രിയദര്‍ശനാണ് അത്. മലയാള സിനിമയ്ക്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്ശന് എന്തായാലും ഒരു പ്രകൃതിസ്നേഹി കൂടിയാണ് എന്നു തെളിയിക്കുകയാണ് ഈ വീഡിയോ. എന്തായാലും കല്യാണി പ്രിയദര്ശന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
കല്യാണി മുട്ടിവിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ച് വീണ്ടും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രിയദര്ശന്