ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റില്‍ ഫിഷ് നിര്‍വാണ ആസ്വദിച്ച് ജയറാമും കുടുംബവും; കാളിദാസിന്റെ പ്രണയിനിയും കുടുംബത്തിനൊപ്പം; ചിത്രങ്ങളും വീഡിയോയും പുറത്ത്

Malayalilife
ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റില്‍ ഫിഷ് നിര്‍വാണ ആസ്വദിച്ച് ജയറാമും കുടുംബവും; കാളിദാസിന്റെ പ്രണയിനിയും കുടുംബത്തിനൊപ്പം; ചിത്രങ്ങളും വീഡിയോയും പുറത്ത്

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ജയറാമുമായിട്ടുള്ള വിവാഹത്തോടെയാണ് നടി പാര്‍വതി അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതോടെ അവരുടെ കാര്യങ്ങള്‍ നോക്കി നടപ്പായി. മകന്‍ കാളിദാസ് ജയറാം സിനിമകളില്‍ സജീവമാണെങ്കിലും മകള്‍ മാളവിക എന്ന ചക്കി മോഡലിംഗിലും സ്പോര്‍ട്സിലുമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ചക്കിയുടെയും പാര്‍വ്വതിയുടെയും സിനിമാ പ്രവേശനം കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് അടുത്തിടെയാണ് കാളിദാസ് തന്റെ കാമുകിയെ പരിചയപ്പെടുത്തിയുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. ഇരുവരും ദുബായില്‍ ഏഴു ദിവസം ഒരുമിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങളെല്ലാം കാളിദാസ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കാളിയ്ക്കൊപ്പം തരിണിയും ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മാത്രമല്ല, തരിണിയെ കുടുംബത്തിലെ മരുമകളായി പാര്‍വ്വതിയും ജയറാമും അംഗീകരിച്ചും കഴിഞ്ഞു. എന്നാലിപ്പോള്‍, മരുമകളെയും മക്കളെയും കൂട്ടി ജയറാമും പാര്‍വ്വതിയും ചെന്നൈയിലെ പ്രശസ്തമായ ഹയാട്ട് റീജന്‍സി എന്ന ഹോട്ടലില്‍ വന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രശസ്തനായ ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് താരകുടുംബം. ഷെഫ് പിള്ളയുടെ ഏറ്റവും പ്രശസ്തമായ നിര്‍വാണ കഴിക്കുവാന്‍ കൊതിച്ചാണ് പാര്‍വ്വതി എത്തിയത്. അതുകൊണ്ടു തന്നെ ഇവര്‍ ഏറ്റവും ആദ്യം ഓര്‍ഡര്‍ ചെയ്തതും ഫിഷ് നിര്‍വാണ തന്നെയാണ്. കേരളത്തിന്റെ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിച്ചു തുടങ്ങുന്ന മരുമകള്‍ തരിണിയ്ക്കും ഷെഫ് പിള്ളയുടെ രുചികള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതുകൂടാതെ മറ്റു ഭക്ഷണവിഭവങ്ങളെല്ലാം ആസ്വദിച്ച താരകുടുംബം ഏറെ സന്തോഷത്തോടെയാണ് അവിടെ നിന്നും മടങ്ങിയത്.

ഇക്കഴിഞ്ഞ തിരുവോണദിനത്തിലാണ് കാളിദാസ് കാമുകിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരെ കാണിച്ചത്. താരകുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണിക്കൊപ്പമുള്ള ദുബായ് ആഘോഷ ചിത്രങ്ങളിലാണ് തന്റെ കാമുകിയാണിതെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മരുമകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതിയും രംഗത്തു വന്നു. മാത്രമല്ല, പാര്‍വ്വതിയുടെ ചിത്രങ്ങള്‍ക്കു താഴെയെല്ലാം സ്നേഹം അറിയിച്ചുകൊണ്ട് തരിണി എപ്പോഴും എത്താറുണ്ട്. എല്ലാവരും ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാല്‍ അപൂര്‍വ്വമായാണ് ജയറാമും പാര്‍വ്വതിയും മക്കള്‍ക്കൊപ്പം ഒത്തുചേരുന്നത്. അതുകൊണ്ടുതന്നെ ഈ ഒത്തുചേരലുകള്‍ എല്ലായ്പ്പോഴും ആരാധകര്‍ക്കിടയില്‍ വൈറലായി മാറാറുമുണ്ട്.

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു പാര്‍വതിയും ജയറാമും വിവാഹിതരായത്. 'അപര'ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും 'അപര'നിലൂടെ തന്നെയായിരുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും ചെന്നെത്തുക ആയിരുന്നു.  പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാര്‍വതിയുമെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹശേഷം പാര്‍വതി സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ബൈ പറഞ്ഞെങ്കിലും ജയറാം ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി ഇപ്പോള്‍.

kalidas latest photo with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES