Latest News

വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി;അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി;മുംബൈയിലേക്ക് മാറിയതിനെക്കുറിച്ച് നടി ജ്യോതിക പങ്ക് വച്ചത്

Malayalilife
 വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി;അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി;മുംബൈയിലേക്ക് മാറിയതിനെക്കുറിച്ച് നടി ജ്യോതിക പങ്ക് വച്ചത്

ടന്‍ സൂര്യയും ജ്യോതികയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലൂടെ ജ്യോതിക മലയാളത്തിലേക്ക് എത്തിയിരുന്നു.അതേ സമയം നിലവില്‍ ജ്യോതിക മുംബൈയില്‍ താമസിക്കുന്നതിനെ പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ വീട്ടുകാരുമായി ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ജ്യോതിക മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നായിരുന്നു ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് നടി നല്കിയ മറുപടിയാണ് ഇ്‌പ്പോള്‍ വൈറലാകുന്നത്.

കൂട്ടുകുടുംബമായാണ് സൂര്യയും കാര്‍ത്തിയും ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. കോവിഡ് കാലത്ത് അച്ഛനും അമ്മയ്ക്കും രോഗം വന്നപ്പോള്‍ പോകാന്‍ പറ്റിയില്ല, തുടര്‍ന്ന് അവര്‍ക്കൊപ്പം പോയി നില്‍ക്കണമെന്ന് തോന്നിയപ്പോള്‍ അവിടെ പോയി നില്‍ക്കുകയായിരുന്നു എന്നാണ് ജ്യോതിക പറയുന്നത്.

കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കോവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഞാന്‍ ചെന്നൈയില്‍ എത്തിയിട്ട് 25-27 വര്‍ഷമായി.''''അവരെ നഷ്ടപ്പെടുമോ, അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി. അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നില്‍ക്കാനുള്ള തീരുമാനം എടുത്തു. ഇതൊരു താത്ക്കാലിക മാറ്റം മാത്രമാണ്.'

'കുട്ടികളുടെ സ്‌കൂള്‍ ഒക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങള്‍ക്ക് വീടുണ്ട്. സൂര്യ വളരെ പിന്തുണ നല്‍കുന്ന ഭര്‍ത്താവാണ്. ഞാന്‍ സന്തോഷമായി ഇരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ എല്ലാം നന്നായി നടക്കണം, അങ്ങനെ ഒക്കെ വിചാരിക്കുന്ന ഒരാളാണ്.''''സൂര്യയുടെ അമ്മയും ഞാനും വളരെ ക്ലോസ് ആണ്. ഞങ്ങളിപ്പോള്‍ പരസ്പരം നന്നായി മിസ് ചെയ്യുന്നുണ്ട്. ദീപാവലി ഒക്കെ ഒന്നിച്ചാണ് ആഘോഷിച്ചത്. മുംബൈയില്‍ എന്റെ വീട്ടുകാര്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്ലാന്‍സ് ഉണ്ടായിരുന്നു. അപ്പോള്‍ ചെന്നൈയില്‍ വിളിച്ച് ''അമ്മേ, ഞാന്‍ അങ്ങോട്ട് വരാം'' എന്ന് പറയുകയായിരുന്നു'' എന്നാണ് ജ്യോതിക പറയുന്നത്.

jyothika opens up about shifting mumabi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക