Latest News

ടൊവിനോ മലയാളത്തിന്റെ 'ക്രിസ്റ്റ്യന്‍ ബെയ്ല്‍; സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍; എആര്‍എമ്മിനെയും ടോവിനോയെയും പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്

Malayalilife
 ടൊവിനോ മലയാളത്തിന്റെ 'ക്രിസ്റ്റ്യന്‍ ബെയ്ല്‍; സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍; എആര്‍എമ്മിനെയും ടോവിനോയെയും പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്

ജയന്റെ രണ്ടാം മോഷണത്തെയും ടൊവിനോ തോമസിനെയും പുകഴ്ത്തി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് ടൊവിനോയെന്നും ഓരോ കഥാപാത്രത്തിനും അദ്ദേഹം ഒരുപാട് അദ്ധ്വാനമാണ് എടുക്കുന്നതെന്നും ജൂഡ് ആന്തണി പറഞ്ഞു. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെ ജൂഡ് ആന്തണി കുറിച്ചു.

ഒരു നടന്‍ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍.മലയാളത്തിന്റെ ക്രിസ്റ്റിയന്‍ ബെയ്ല്‍ എന്ന് വേണമെങ്കില്‍ പറയാം.അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്.The Most Hard Working Actor we have .

2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാര്‍ത്ഥതയുമാണ്. ഇന്നലെ എആര്‍എം കണ്ടപ്പോഴും ഞാന്‍ ആ പാഷനേറ്റ് ആയ ആക്ടറെ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്.അഭിനന്ദനങ്ങള്‍ ടീം എആര്‍എം', ജൂഡ് ആന്തണി കുറിച്ചു.

നടന്‍ നീരജ് മാധവും എആര്‍എമ്മിനെ പ്രശംസിച്ച് പോസ്റ്റ് ഇട്ടിരുന്നു.  ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഏറെ നാളുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയില്‍ ഇരുകയ്യും നീട്ടിയാണ് എആര്‍എമ്മിനെ ഓണക്കാലത്ത് പ്രേക്ഷകര്‍ വരവേറ്റത്.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷങ്ങളില്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ ടൊവിനോ കാഴ്ചവച്ചിരിക്കുന്നത്. മണിയന്‍ എന്ന കഥാപാത്രത്തിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിര്‍മിച്ചിരിക്കുന്നത്.

jude anthony joseph ABOUT tovino thomas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES