2001ല്‍ കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പ്രദർശനത്തിന് എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കബി ഖുശി കബീ ഗം. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കാജോള്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍ തുടങ്ങിയ വമ്പൻ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. എന്നാൽ ഇപ്പോൾ ചിത്രം പുറത്തിറങ്ങിയിട്ട് 19 വര്‍ഷമാകുമ്പോൾ ചിത്രത്തിലെ ഒരു കുട്ടി താരമാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
ആരാധകരെ ഇപ്പോൾ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത് ചിത്രത്തില്‍ ഷാരൂഖ് ഖാന്റെയും കാജോളിന്റെയും മകനായി എത്തിയ ജിബ്രാന്‍ ഖാനാണ്. തന്റെ 27ാം പിറന്നാള്‍ താരം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. നടന്‍ ഫിറോസ് ഖാന്റെ മകൻ കൂടിയാണ് ജിബ്രാന്‍. ജിബ്രാന്‍ ചിത്രത്തിൽ എത്തിയത് കബി ഖുശി കബീ ഗമ്മിലെ കഥാപാത്രങ്ങളായ രാഹുലിന്റേയും അഞ്ജലിയുടേയും മകന്‍ കൃഷ് ആയാണ് .
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ മസില്‍ ബോഡിയുമായുള്ള ജിബ്രാന്റെ സ്‌റ്റൈലന്‍ ലുക്കാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയിലും മോഡലിംങ്ങിലും സജീവമായ താരം പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ഒന്നരലക്ഷത്തോളം ആരാധകര്‍ ജിബ്രാനെ ഫോളോ ചെയ്യുന്നുണ്ട്. ജിബ്രാന്‍ മോഡലിംങല്ല അഭിനയം തന്നെയാണ് തന്റെ പാഷനെന്നാണ് പറയുന്നത്. ജിബ്രാന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തില്‍ എത്തിയ ബ്രഹ്മാസ്ത്രയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.--