Latest News

മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്റെ പിങ്ക് പെട്ടിയുമായി വിമാനത്തില്‍; നൂറുകണക്കിന് വിഐപികള്‍ക്കു മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാന്‍ഡ്‌ലിയറുകളെ സാക്ഷി നിര്‍ത്തി പിങ്ക് പെട്ടി വന്നു; ജയറാം പങ്ക് വച്ച പെട്ടി കഥ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുമ്പോള്‍

Malayalilife
topbanner
 മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്റെ പിങ്ക് പെട്ടിയുമായി വിമാനത്തില്‍; നൂറുകണക്കിന് വിഐപികള്‍ക്കു മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാന്‍ഡ്‌ലിയറുകളെ സാക്ഷി നിര്‍ത്തി പിങ്ക് പെട്ടി വന്നു; ജയറാം പങ്ക് വച്ച പെട്ടി കഥ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുമ്പോള്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ജയറാം. താരം പങ്കുവെച്ച ഒരു 'പിങ്ക് പെട്ടി' കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ജീവിതത്തില്‍ നടന്ന ഒരു കഥയാണ് ജയറാം പങ്കിട്ടിരിക്കുന്നത്. പ്രമുഖ വ്യവസായി യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്തിരുന്നു. വിവാഹത്തിന് പോകുന്നതിനിടെ ഒരു പെട്ടി എയര്‍പോര്‍ട്ടില്‍ മറന്നുവച്ചതും, അത് മമ്മൂട്ടി കൊണ്ടു നല്‍കിയതിനെ കുറിച്ചുള്ള രസകരമായ കഥയാണ് ജയറാം പറയുന്നത്. 

ജയറാമിന്റെ കുറിപ്പ്:

മറന്നു പോയ ഒരു പിങ്ക് പെട്ടിയുടെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. സംഭവം നടന്നത് കഴിഞ്ഞമാസം. കൊച്ചി വിമാനത്താവളം മുതല്‍ അബുദാബി വരെ നീണ്ട പെട്ടിക്കഥയില്‍ തരിമ്പും പതിരില്ല. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം.എ.യൂസഫലിക്കയുടെ സഹോദരന്‍ അഷ്‌റഫലിയുടെ മകളുടെ കല്യാണത്തിനു പോകാനായാണു ഞാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ 'ഏബ്രഹാം ഓസ്ലറിന്റെ' ലൊക്കേഷന്‍ തൃശൂരിലായിരുന്നു. അവിടെ നിന്നാണ് എന്റെ വരവ്. തിരക്കിട്ട ഷൂട്ടിങ്ങിനിടയില്‍ നിന്ന് എന്നെ വിടാന്‍ മിഥുന് മടിയായിരുന്നു. ഒരു തെലുങ്കു സിനിമയാണ്. പണ്ടേ കൊടുത്ത ഡേറ്റാണ് എന്നൊക്കെ മിഥുനോട് കള്ളം പറഞ്ഞ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തി. കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഒരു പെട്ടിയിലാക്കി. വേറൊരു ചെറിയ പെട്ടി ഹാന്‍ഡ്ബാഗേജ്. എന്റെ മകള്‍ മാളു ദുബായില്‍ നിന്നു വാങ്ങിയ ഒരു ക്യൂട്ട് പിങ്ക് പെട്ടിയാണത്. അത് കണ്ടിഷ്ടം തോന്നി ഞാന്‍ ചോദിച്ചു വാങ്ങിയതാണ്.

വിമാനത്താവളത്തിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ ഒരുപാടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ആസിഫലിയും കുടുംബസമേതമുണ്ട്. എല്ലാവരും കല്യാണത്തിനാണ്. ടൂര്‍ മൂഡിലാണ്. തമാശയും വര്‍ത്തമാനവും ഇടയ്ക്ക് ഫോട്ടോയെടുപ്പുമായി സമയം പോയതറിഞ്ഞില്ല. ബോര്‍ഡിങ് അനൗണ്‍സ് ചെയ്തപ്പോള്‍ എല്ലാവരും വിമാനം കയറി. വിമാനത്തിലും ജഗപൊഗ സംസാരം. ദുബായിലെത്തിയപ്പോഴാണറിയുന്നത് എന്റെ കയ്യിലുള്ള ചെറിയ പെട്ടി ഞാന്‍ എടുത്തില്ല. നെടുമ്പാശേരിയില്‍ത്തന്നെ മറന്നിരിക്കുന്നു.

oിലീപും ചാക്കോച്ചനും നെടുമ്പാശേരിയില്‍ എയര്‍പോര്‍ട്ട് മാനേജരെ വിളിച്ചു അപ്പോഴേക്കും ഉപേക്ഷിക്കപ്പെട്ട പെട്ടി അവിടെ വലിയ ആശങ്കയ്ക്കു കാരണമായി. സിഐഎസ്എഫിന്റെ ഡോഗ് സ്‌ക്വാഡെത്തി പെട്ടി പരിശോധിച്ചു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ചില സംശയങ്ങള്‍ ഉണ്ടായെന്നും പെട്ടിക്കുള്ളില്‍ എന്താണെന്ന് മെയില്‍ അയയ്ക്കണമെന്നും ദിലീപ് എന്നോട് പറഞ്ഞു. മെയില്‍ അയയ്ക്കാന്‍ എനിക്കു സമ്മതമല്ല. പോയതു പോട്ടെ എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, ദിലീപ് സമ്മതിക്കുന്നില്ല. ഒടുവില്‍ രഹസ്യമായി ഞാന്‍ മെയില്‍ അയച്ചു.<

അപ്പോഴേക്കും അയതിയും (പാര്‍വതി) ദുബായില്‍ എത്തി കാവ്യാ മാധവനും അശ്വതിയും തമ്മില്‍ ചര്‍ച്ച. ഞാന്‍ സ്ഥിരമായി സാധനങ്ങള്‍ മറന്നു വയ്ക്കുന്നയാളാണെന്നൊക്കെയായി കാര്യങ്ങള്‍. ഇതു കേട്ടാല്‍ തോന്നും ഈ ലോകത്ത് മറ്റാരും പെട്ടി മറന്നിട്ടില്ലെന്ന്. പെട്ടി കളഞ്ഞ അണ്ണാനെപ്പോലെ ഞാന്‍ മിണ്ടാതെ നിന്നു.ദിലീപ് തന്നെ ഒരു പോംവഴി കണ്ടെത്തി. മമ്മുക്കയും നിര്‍മാതാവ് ആന്റോ ജോസഫും കൊച്ചിയില്‍ നിന് വരുന്നുണ്ട്. പെട്ടി അവര്‍ക്കു കൈമാറാന്‍ പറയാം. എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സമ്മതം. മമ്മുക്ക കുടുംബസമേതമാണ് വരുന്നത്. ആ വരാന്‍ വൈകിയാലോ എന്നു സംശയിച്ച് മമ്മൂക്ക തന്നെ പെട്ടി വാങ്ങി കയറി.

അങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്റെ പിങ്ക് പെട്ടിയുമായി വിമാനത്തില്‍ കയറി. വിവാഹ ദിവസം പുലര്‍ച്ചെ മമ്മൂക്കയെത്തി. രമേഷ് പിഷാരടിയുടെ കയ്യില്‍ എന്റെ പിങ്ക് പെട്ടി അദ്ദേഹം കൊടുത്തുവിട്ടു. നൂറുകണക്കിന് വിഐപികള്‍ക്കു മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാന്‍ഡ്‌ലിയറുകളെ സാക്ഷി നിര്‍ത്തി എന് പിങ്ക് പെട്ടി വന്നു. അതോടെ ഇത്ര വിശിഷ്ടമായ പെട്ടി തുറക്കാന്‍ പിഷാരടിനിര്‍ബന്ധം തുടങ്ങി. ഒടുവില്‍ നിര്‍ബന്ധിച്ച് പിഷാരടി തന്നെ പെട്ടി തുറന്നു അതിലുള്ള എന്റെ രഹസ്യം പിഷാരടി കണ്ടു...

അതോടെ എനിക്കായി ടെന്‍ഷന്‍. കൊച്ചിയില്‍ നിന്നു കൊണ്ടു പോരുമ്പോള്‍ 'രഹസ്യം' നാലെണ്ണ ഉണ്ടായിരുന്നു. ഇപ്പോള്‍ മുന്നേയുള്ളൂ. ഒരെണ്ണം ആരെടുത്തു? ആരെ സംശയിക്കും?ആന്റോ, മമ്മുക്ക.. അയ്യോ ! അങ്ങനെ ചിന്തിച്ചതു തന്നെ മഹാപരാധം... പിന്നെ സംശയിക്കേണ്ടത് പിഷാരടിയെയാണ്. അതു വായനക്കാര്‍ തീരുമാനിക്കട്ടെ. അതുവരെ പെട്ടിയെപ്പറ്റിയായിരുന്നു ചര്‍ച്ചയെങ്കില്‍ അതിനു ശേഷം പെട്ടിക്കുള്ളില്‍ എന്തെന്നായി മാറി. വിവാഹ സ്ഥലത്ത് എത്തിയപ്പോള്‍ ഒരാള്‍ എന്നെ ഉറക്കെ വിളിക്കുന്നു. ജയറാം ജെട്ടി വിളിച്ചത് ദിലീപാണ്. അങ്ങനെ പുതിയ പേരും പഴയ പെട്ടിയുമായാണ് ഞാന്‍ അബുദാബിയില്‍ നിന്നു മടങ്ങിയത്. പെട്ടിയില്‍ ഉണ്ടായിരുന്നത് എന്തായിരുന്നു എന്ന് ഞാനിനി പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

Read more topics: # ജയറാം
jayaram shares a funny story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES