Latest News

സഹോദരന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം ആഘോഷമാക്കി ജയറാമും കുടുംബവും; കാളിദാസനൊപ്പം ചടങ്ങില്‍ സജീവമായി കാമുകി തരുണിയും;  ചെന്നൈയിലെ നടന്ന അത്യാഢംബര ചടങ്ങില്‍ താരങ്ങളും ഒഴുകിയെത്തി

Malayalilife
 സഹോദരന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം ആഘോഷമാക്കി ജയറാമും കുടുംബവും; കാളിദാസനൊപ്പം ചടങ്ങില്‍ സജീവമായി കാമുകി തരുണിയും;  ചെന്നൈയിലെ നടന്ന അത്യാഢംബര ചടങ്ങില്‍ താരങ്ങളും ഒഴുകിയെത്തി

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാം പാര്‍വ്വതി ദമ്പതികളുടേത്. വീട്ടിലെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരിലേക്ക് എത്തുന്ന ഇവര്‍ ഇപ്പോഴിതാ ഒരു വിവാഹവാര്‍ത്തയാണ് അറിയിച്ചിരിക്കുന്നത്. ജയറാമിന്റെ സഹോദരന്റെ മകള്‍ ഐശ്വര്യയുടെ വിവാഹമാണ് നടന്നിരിക്കുന്നത്. ചെന്നൈയിലെ എംആര്‍സി മണ്ഡപത്തില്‍ വച്ച് വന്‍ ആഘോഷമായി നടത്തിയ വിവാഹത്തില്‍ താരകുടുംബം മുഴുവന്‍ പങ്കെടുക്കുകയായിരുന്നു. ഇന്നലെയാണ് താരകുടുംബം ആഘോഷമാക്കിയ വിവാഹം നടന്നത്. ബ്രാഹ്മ്ണ ചടങ്ങുകളോടെ നടന്ന ആഘോഷത്തില്‍ ജയറാമും പാര്‍വ്വതിയും മുന്നില്‍ നിന്നാണ് കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചത്.

കല്യാണ ചെറുക്കനായ ശബരീഷിനെ സ്വീകരിക്കുവാനും മണ്ഡപത്തിലേക്ക് ആനയിക്കാനും എല്ലാം താരദമ്പതികള്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. സ്വന്തം മകളുടെ വിവാഹത്തിനെന്ന പോലെയാണ് ജയറാമും പാര്‍വ്വതിയും നിറഞ്ഞു നിന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും ബന്ധുക്കളെ കൂടാതെ, പ്രശസ്ത സിനിമ താരങ്ങളും എത്തിയിരുന്നു. ഇതോടെ ചെന്നൈയിലെ വമ്പന്‍ ആഘോഷമായി തന്നെ മാറുകയായിരുന്നു ജയറാമിന്റെ മരുമകളുടെ വിവാഹം.

ഐശ്വര്യയെ അതീവ സുന്ദരിയാക്കിയാണ് ജയറാമും പാര്‍വ്വതിയും വിവാഹപന്തലിലേക്ക് എത്തിച്ചത്. മകന്‍ കാളിദാസും മകള്‍ മാളവികയും മാത്രമല്ല, കാളിദാസിന്റെ ജീവിത പങ്കാളി തരുണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. 

മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് കാളിദാസിന്റെ കാമുകിയായ തരിണി കലിംഗരായര്‍.ഇക്കഴിഞ്ഞ തിരുവോണദിനത്തിലാണ് കാളിദാസ് കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരെ കാണിച്ചത്. താരകുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണിക്കൊപ്പമുള്ള ദുബായ് ആഘോഷ ചിത്രങ്ങളിലാണ് തന്റെ കാമുകിയാണിതെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മരുമകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതിയും രംഗത്തു വന്നു. മാത്രമല്ല, പാര്‍വ്വതിയുടെ ചിത്രങ്ങള്‍ക്കു താഴെയെല്ലാം സ്‌നേഹം അറിയിച്ചുകൊണ്ട് തരിണി എപ്പോഴും എത്താറുണ്ട്.

കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെ കാളിദാസും തരിണിയും ലിവിംഗ് ടുഗെദറിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

 

jayaram AND family wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES