ഒരു വര്‍ഷം നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നടന്‍ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. തന്റെ ഔദ്യേഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ 15 വര്‍ഷത്തെ വിവാഹ ജീവിത്തിനാണ് ഇവിടെ അവസാനമായത്. ''ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്.
ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യര്‍ഥിക്കുകയാണ്.''ജയം രവിയുടെ വാക്കുകള്‍.
ഇരുവരും തമ്മില്‍ പിരിയുമെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അഭ്യൂഹങ്ങളുണ്ടായിരുന്നു ഔദ്യോഗികമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്‌തോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ആര്‍തിയുടെ അമ്മയാണ് ഇവരുടെ ബന്ധം മോശമാകാന്‍ കാരണമെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സൈറണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം എന്നാണ് പറയപ്പെടുന്നത്. ആര്‍തിയുടെ അമ്മ സുജാത വിജയകുമാറാണ് ചിത്രത്തിന്റെ പ്രെഡ്യൂസര്‍. എന്നാല്‍ ഇതിനിടെ ഈ വിഷയത്തില്‍ ജേണലിസ്റ്റ് അന്തനന്‍ ചില വസ്തുതകള്‍ മുന്നോട്ട് വച്ചത് ശ്രദ്ധ നേടിയിരുന്നു.
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം ആര്‍തിക്ക് എപ്പോഴും ജയം രവിയെ സംശയമാണ്. ആര്‍തി എപ്പോഴും ജയം രവിയെ ഫോണില്‍ വിളിക്കും. കിട്ടാതായാല്‍ ഷൂട്ടിംഗ് സെറ്റില്‍ ഉള്ള ആരെയെങ്കിലും വിളിക്കും. അതിപ്പോള്‍ ഛായാഗ്രഹകനായാലും സംവിധായകനായാലും ആര്‍തിക്ക് ആരെയും പേടിയില്ല.' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരും തന്നെ ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്ത നിമിഷം തന്നെ ആര്‍തി ലോക്കേഷനില്‍ എത്തിയിരിക്കും. ഇത്തരത്തില്‍ ജയം രവിയുടെ മേല്‍ സംശയം കൂടുതലായി. അതാണ് വേര്‍പിരിയാന്‍ ഉള്ള കാരണം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നമോ, ആര്‍തിയുടെ സംശയമോ അല്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ചൊരു നടിയുമായുള്ള ജയം രവിയുടെ അടുപ്പമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇപ്പോഴും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. പെട്ടന്നുള്ള ഈ വിവാഹമോചന പ്രഖ്യാപനം ആരാധകര്‍ക്കും ഞെട്ടിക്കുന്ന വാര്‍ത്തയായി മാറി. 2009 ല്‍ വിവാഹിതരായ ജയം രവിക്കും ആരതിക്കും രണ്ട് ആണ്‍മക്കളുണ്ട്. തിരക്കഥാകൃത്തും നിര്‍മാതാവുമായ മോഹന്റെ മകനാണ് ജയം രവി. നടന്റെ ചേട്ടന്‍ മോഹന്‍ രവി സംവിധായകനാണ്. തനി ഒരുവന്‍ ഉള്‍പ്പെടെ ജയം രവിയുടെ പല ഹിറ്റ് സിനിമകളും സംവിധാനം ചെയ്തത് മോഹന്‍ രാജയാണ്. ടെലിവിഷന്‍ രംഗത്തെ പ്രമുഖ നിര്‍മാതാവ് സുജാതയുടെ മകളാണ് ആര്‍തി രവി.