Latest News

ചാക്കോച്ചനെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ച് എടുത്തയര്‍ത്തി ടൊവിനോ; ഡാന്‍സ്  കാണാനെങ്കിലും സിനിമ ഉറപ്പായും കാണുമെന്ന് പൃഥ്വി; ജന ഗണ മനയുടെ സക്സസ് മീറ്റ് കഴിഞ്ഞ് താരങ്ങള്‍ പരസ്പരം കാണുന്ന വീഡിയോ വൈറല്‍

Malayalilife
topbanner
ചാക്കോച്ചനെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ച് എടുത്തയര്‍ത്തി ടൊവിനോ; ഡാന്‍സ്  കാണാനെങ്കിലും സിനിമ ഉറപ്പായും കാണുമെന്ന് പൃഥ്വി; ജന ഗണ മനയുടെ സക്സസ് മീറ്റ് കഴിഞ്ഞ് താരങ്ങള്‍ പരസ്പരം കാണുന്ന വീഡിയോ വൈറല്‍

കൊച്ചിയില്‍ നടന്ന ജന ഗണ മനയുടെ സക്സസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും പെൃഥിയും പരസ്പരം കണ്ട് മുട്ടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മൂവരും സ്‌നേഹ പ്രകടനം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുഞ്ചാക്കോ ബോബനെ എടുത്ത് പൊക്കി ഉമ്മ നല്‍കുന്ന ടൊവിനോ തോമസിനെയും ഒപ്പം ന്നാ താന്‍ കേസ് കൊട് സിനിമ ഉറപ്പായും കാണുമെന്നും, ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്ന് പറയുന്ന പൃഥ്വിയേയും വീഡിയോയില്‍ കാണാന്‍ കഴിയും. മൂവരും പരസ്പരം ആലിംഗനം ചെയ്താണ് മടങ്ങുന്നത്.

ന്നാ താന്‍ കേസ് കൊട് ഉറപ്പായും കാണുമെന്ന് പൃഥ്വിരാജ് പറയുമ്പോള്‍ നാളെ തന്റെ ചിത്രവും റിലീസാകുന്നുണ്ട് എന്ന് ടൊവിനോ പൃഥ്വിയോട് പറയുന്നതും വീഡിയോയില്‍ കാണാം.പൃഥ്വിയും ടൊവിനോയും ചേര്‍ന്ന് കുഞ്ചാക്കോ ബോബനെ സിനിമയുടെ വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

 

janaganamana success celebration gokulam park hotel instagram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES