മലയാളത്തില്‍ പുതിയ വെബ് സീരീസ് അവതരിപ്പിക്കാന്‍ സോണി ലിവ്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ശ്രദ്ധേയമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാറ്റ്ഫോം, മലയാളത്തില്‍ ആദ്യമായാണ് സീരീസ് നിര്‍മ്മിക്കുന്നത്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് തെന്നിന്ത്യയില്‍ മുന്‍പ് പ്രവര്‍ത്തിച്ചത്.
ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന ജയ് മഹേന്ദ്രന്‍' എന്ന് പേരിട്ടിരിക്കുന്ന പരമ്പരക്ക് ഒരു രാഷ്ട്രീയ പ്രേമയമാണ് ഇതിവൃത്തം .സുഹാസിനി, മിയ, സുരേഷ് കൃഷ്ണ,മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് മറ്റു താരങ്ങള്‍. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാഹുല്‍ റിജി നായര്‍ ആണ് കഥ എഴുതുന്നതും നിര്‍മ്മിക്കുന്നതും.
സീരീസില്‍ ഒരു കഥാപാത്രത്തെ രാഹുല്‍ അവതരിപ്പിക്കുന്നുണ്ട്. എപ്പോഴായിരിക്കും സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല. അതേസമയം ജാനകീ ജാനേ, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളാണ് സൈജു നായകനായി റിലീസിന് ഒരുങ്ങുന്നത്.
'ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോള്‍, വ്യത്യസ്തരായ നിരവധി കാലകരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,' പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങളുടെ ചുമതലയുള്ള സൗഗത മുഖര്‍ജി പ്രതികരിച്ചു.