അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു; നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് ട്യൂബ് ഇട്ടു കഫം എടുത്തു; പീന്നീട് മുകളിലേക്ക് പോയ ഞാന്‍ സഹായിയുടെ വിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് കട്ടിലിലേക്ക് മയങ്ങി വീഴുന്ന രമയെയാണ്; ജഗദീഷ് ആ ദിവസം ഓര്‍ക്കുമ്പോള്‍

Malayalilife
അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു; നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് ട്യൂബ് ഇട്ടു കഫം എടുത്തു; പീന്നീട് മുകളിലേക്ക് പോയ ഞാന്‍ സഹായിയുടെ വിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് കട്ടിലിലേക്ക് മയങ്ങി വീഴുന്ന രമയെയാണ്; ജഗദീഷ് ആ ദിവസം ഓര്‍ക്കുമ്പോള്‍

ടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമയുടെ വിയോഗം ഇക്കഴിഞ്ഞ ഏപ്രില്‍ ഒ്‌നിനായിരുന്നു. ജഗദീഷിന്റെ കുടുംബത്തിനൊപ്പം സിനിമാലോകത്തെയും ആരാധകരെയും ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്തകളിലൊന്നായിരുന്നു രമയുടെ മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമ അസുഖ ബാധിതയായി ഏറെ നാളുകളായി കിടപ്പിലായിരുന്നു.
 
ഇപ്പോള്‍ ഭാര്യയുടെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് മനസ്സ് തുറന്നത്.

'രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു. 'ഞാന്‍ ചെയ്ത കര്‍മം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല' എന്നൊരിക്കല്‍ പറഞ്ഞു. 'തീരെ ചെറിയ കുട്ടികള്‍ക്കൊക്കെ മാരകരോഗങ്ങ ള്‍ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്' എന്നു ചോദിച്ചെങ്കിലും കേട്ട ഭാവം നടിച്ചില്ല. അപ്പോള്‍ എനിക്കൊരു തമാ ശ തോന്നി.
 
'മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാന്‍ പറ്റില്ല' എന്ന് രമയോടു പറഞ്ഞു. അവള്‍ ചോദ്യഭാവത്തി ല്‍ നോക്കി. 'നീ സ്വര്‍ഗത്തിലും ഞാന്‍ നരകത്തിലും ആയിരിക്കില്ലേ' എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചെങ്കിലും അവള്‍ ചിരിക്കാതെ മൗനമായി ഇരുന്നു. ആ മൗനത്തിന്റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേര്‍പാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണെന്ന് ജഗദീഷ് പറയുന്നു.

രണ്ടു വര്‍ഷത്തിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മിക്കവാറും കിടപ്പു തന്നെ. ലിവിങ് റൂമില്‍ തന്നെയാണ് രമയുടെ കട്ടില്‍. കൊച്ചുമക്കളൊക്കെ ബെഡില്‍ കയറി കിടക്കും. ഞങ്ങള്‍ വഴക്കു പറയുമ്പോള്‍ രമ അവരെ കെട്ടിപ്പിടിക്കും. മരുന്നുകള്‍ മുടക്കിയില്ല, മൂന്നു ദിവസത്തിലൊരിക്കല്‍ ഫിസിയോതെറപ്പിസ്റ്റ് വീട്ടില്‍ വന്ന് എക്സര്‍സൈസ് ചെയ്യിച്ചു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് വലിയ വിഷമം ആയി.

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു. ഇറങ്ങിവരുമ്പോള്‍ കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. മോളും ഭര്‍ത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആണ് മരണകാരണമെന്നും ജഗദീഷ് വെളിപ്പെടുത്തി.

Read more topics: # ജഗദീഷ്
jagatheesh says about his wife death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES