കമല്‍ഹാസനും ശങ്കറും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ഇന്ത്യന്‍ 2 എന്ന സിനിമയ്ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് മാറ്റാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2ന്റെ റിലീസ് തീയതിയും ആഗസ്റ്റ് 15 ആണ്. ഇതോടെ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ ക്ലാഷ് ഉണ്ടായേയ്ക്കുമെന്ന ആശങ്ക മൂലമാണ് ഇന്ത്യന്‍ 2 വിന്റെ റിലീസ് മാറ്റുന്നത്. മെയ് മാസത്തില്‍ ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് സൂചന.
അതേസമയം ഇന്ത്യന്‍ 2 വിനൊപ്പം ഇന്ത്യന്‍ 3 യും അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 'ഇന്ത്യന്‍ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം. ഇന്ത്യനില്‍ എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.