Latest News

നടന്‍ വിക്രമിന് ഗോള്‍ഡന്‍ വിസ കൈമാറി ഷംന കാസിം; വിസ ഏറ്റുവാങ്ങാനായി നടനെത്തിയത് മാസ് ലുക്കില്‍; വൈറലായി വീഡിയോ

Malayalilife
നടന്‍ വിക്രമിന് ഗോള്‍ഡന്‍ വിസ കൈമാറി ഷംന കാസിം; വിസ ഏറ്റുവാങ്ങാനായി നടനെത്തിയത് മാസ് ലുക്കില്‍; വൈറലായി വീഡിയോ

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം. നടി ഷംന കാസിം ആണ് നടന് വിസ കൈമാറിയത്.യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ ദുബായിലേക്ക് എത്തുന്ന താരത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.ഗംഭീര വരവേല്‍പ്പാണ് നടന് നല്‍കിയത്. ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെയാണ് നടനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. 

വീഡിയോയില്‍ വിക്രമിനൊപ്പം നടി ഷംന കാസിമും ഉണ്ടായിരുന്നു. ഷംന തന്നെയാണ് വിക്രമിന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

നടിയുടെ ഭര്‍ത്താവ് ഷാനിദിന്റെ ഉടമസ്ഥതയിലുള്ള ജെബിഎസ് എന്ന ഗവണ്മെന്റ് സര്‍വീസ് സ്ഥാപനം വഴിയാണ് വിക്രമിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഈ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകര്‍ ആണ് കമന്റ് ചെയ്തത്. യു എ ഇ ഗവണ്മെന്റ് സിനിമ കലാ രംഗത്ത് ശോഭിക്കുന്ന താരങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി.

നിരവധി താരങ്ങള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, ടോവിനോ, എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും പുതിയതായി ഗോള്‍ഡന്‍ വിസ നേടിയ താരമായി കഴിഞ്ഞു വിക്രം. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്. ഒപ്പം തന്നെ വിസ സ്വീകരിക്കാന്‍ എത്തിയ നടന്റെ ലുക്ക് ആരാധകരെ ഞെട്ടിക്കുകയാണ്.

 

golden visa to actor chiyaan vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES