പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളക്കിപ്പുറം സംവിധായകന് അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് - നയന്‍താര എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകര്‍ക്ക് പ്രതീക്ഷ നലകുന്ന ഒരു കുറിപ്പ് അല്‍ഫോന്‍സ് പുത്രന് കഴിഞ്ഞ ദിവസം പങ്ക് വച്ചതോടെ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
ഗോള്‍ഡ്'ഈ ഓണത്തിന് റിലീസ് ചെയ്യുന്ന വിവരം അദ്ദേഹം തീര്‍ത്തും ലളിതമായാണ് പ്രേക്ഷകരെ അറിയിച്ചത്. 'ഓണത്തിന് സ്വര്‍ണ്ണമുരുകും' എന്ന ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചത്. പേൃഥ്വിരാജ് , നയന്‍താര എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്. ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍താരയുമെത്തും.
സിനിമയിലെ മുഴുവന്‍ കാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമായാണ് ടീസര്‍ എത്തിയത്. പൃഥ്വിരാജ്, നയന്‍താര, അജ്മല്‍ അമീര്‍, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാര്‍, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകന്, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, റോഷന് മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളില്‍ സര്‍പ്രൈസ് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന.
അല്‍ഫോണ്‍സ് പുത്രനാണ് രചനയും സംവിധാനവും. നിര്‍മ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു.