മലയാള സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജന്മപ്യാരി എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് വന്ന താരം സൗത്ത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള താരം കൂടിയാണ് ഗായത്രി. എന്നാല്‍ വലിയ രീതിയിലുള്ള ട്രോളുകളും ഗായത്രിയുടെ നേരെ എത്താറുണ്ട്.
അഭിമുഖങ്ങളിലും മറ്റുമായി പറയുന്ന കാര്യങ്ങളാണ് താരത്തിന് ട്രോളുകളായി മാറുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ച് താരം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു.
ഇപ്പോഴിത പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ഗായത്രി സുരേഷ്. ഒരു യൂട്യൂബ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രണവിനോട് ഇപ്പോഴുമുള്ള ഇഷ്ടത്തിനെ കുറിച്ച് ഗായത്രി മനസ് തുറക്കുന്നത്.
ഒരു സമയത്ത് തന്റെ ഫോണിന്റെ വാള്‍പേപ്പര്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നെന്നും, ഇപ്പോള്‍ അത് മാറ്റിയെന്നും ഗായത്രി പറയുന്നു. കൂടാതെ ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ തനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട് എന്നും ഗായത്രി പറയുന്നു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ-
''ഇപ്പോള്‍ എന്റെ വാള് പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്.
ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു, പ്രണവ് പ്രണവിന്റേയും. എനിക്ക് ഇപ്പോഴും പ്രണവിനോട് സ്നേഹമാണ്.വ്യക്തി നിലയില്‍ ആരാധനയുണ്ട്എന്നാണ് ഗായത്രി പറയുന്നത്.
വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.പക്ഷെ ഞാന്‍ പറഞ്ഞത്.എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി.
പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യം വന്നപ്പോള്‍ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടോയിരുന്നു. അതാണ് ആ ട്രോളും കൂടിയത് എന്നാണ് ഗായത്രി പറയുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് ഇന്‍ട്രോവേര്‍ട്ടാണെന്ന്. എനിക്ക് അങ്ങനെ തോന്നിയില്ല.
ഞാന്‍ പോയി പ്രണവിനെ കണ്ടു. ഞാന്‍ ഗായത്രി.താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഹാന്റ് ഷേക്ക് തന്നു പ്രണവ്. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ.'' എന്നാണ് അഭിമുഖത്തില്‍ ഗായത്രി പറഞ്ഞത്.
ട്രോളുകള്‍ സ്വയം തിരുത്താന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അല്പം കണ്ട്രോള് വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയണമെന്നില്ല. അതേസമയം പറയുന്ന കാര്യങ്ങള്‍ ജെനുവിന് ആകണമെന്നും അതിലൊരു സന്തുലനം പാലിക്കണമെന്നും കരുതുന്നുവെന്നും നടി പറഞ്ഞു.
'ട്രോളുകള്‍ കേള്‍ക്കുമ്പോള്‍ വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ട്രോള്‍ ചെയ്തിട്ടെങ്കിലും ഈ കുട്ടി നന്നാകട്ടെ എന്ന തോന്നലായിരിക്കും ആളുകള്‍ക്ക്. എന്തായാലും ട്രോളന്മാര്ക്ക് നന്ദി. കാരണം ആ ട്രോളുകള്‍ ആണ് എന്നെ പാകപ്പെടുത്തിയത്. ആദ്യമൊക്കെ ട്രോള്‍ ചെയ്യുമ്പോള്‍ വലിയ വിഷമമായിരുന്നു. നമ്മള് വലിയ എന്തോ സംഭവമാണെന്ന് കരുതി ഇരിക്കുമ്പോള്‍ അതല്ലെന്ന് ആളുകള്‍ പറയുന്നു. അങ്ങനെ കാണിച്ച് തരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ലല്ലോ.ഇപ്പോള്‍ അങ്ങനെ അല്ല, അത്തരം ട്രോളുകള്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ നോക്കും', എന്നും നടി പറഞ്ഞു.
വലിയ താരങ്ങളുടെ ഒപ്പം സംവിധായകരുടെ ഒപ്പം വര്‍ക്ക് ചെയ്യണം, എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന് ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്. ആഗ്രഹങ്ങള്‍ വെട്ടിപിടിക്കല്‍ ആവരുത്, ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ എനിക്ക് സാധിക്കണം', എന്നും ഗായത്രി പറഞ്ഞു.