Latest News

അപ്രത്യക്ഷമാവാം.. തിരിച്ചുവരുമെന്ന് ഉറച്ച തീരുമാനം ഉണ്ടെങ്കില്‍; തന്റെ സംവിധാനത്തിലൊരുങ്ങിയ വീഡിയോ പങ്ക് വച്ച് ഗായത്രി സുരേഷ്

Malayalilife
അപ്രത്യക്ഷമാവാം.. തിരിച്ചുവരുമെന്ന് ഉറച്ച തീരുമാനം ഉണ്ടെങ്കില്‍; തന്റെ സംവിധാനത്തിലൊരുങ്ങിയ വീഡിയോ പങ്ക് വച്ച് ഗായത്രി സുരേഷ്

മോഡലായും നടിയായുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയ താരം ഗായത്രി. ഇടവേളയ്ക്ക് ശേഷം താന്‍ സംവിധാനം ചെയ്ത വീഡിയോ ആണ് നടി പങ്ക് വച്ചത്

താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് കണ്‍സെപ്റ്റ് വീഡീയോയാണ് ഗായത്രി പുറത്തുവിട്ടിരിക്കുന്നത്. ഒരു തമ്പുരാട്ടിയായോ യക്ഷിയായോ തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. അപ്രത്യക്ഷമാവാം.. തിരിച്ചുവരുമെന്ന് ഉറച്ച തീരുമാനം ഉണ്ടെങ്കില്‍ എന്ന പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പ്രണവ് സി സുബാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഗായത്രി എന്ന് തന്നെയാണ് പേരും നല്‍കിയിരിക്കുന്നത.

'ജമ്‌നാപ്യാരി' എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിത്തിലേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത 'ഒരേ മുഖം', 'കരിങ്കുന്നം 6എസ്' എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചു. 'ഗാന്ധര്‍വ' എന്ന തെലുഗ് ചിത്രമാണ് നടി അവസാനം അഭിനയിച്ചത്. നടി അഭിമുഖങ്ങളിലൂടെ നിരന്തരം ട്രോളുകളിലും നിറഞ്ഞ് നിന്നിരുന്നു


 

gayathri suresh new vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES