Latest News

റിലീസിന് ഇനി എട്ടു നാള്‍ കൂടി, സുരേഷ് ഗോപി ബിജു മേനോന്‍ ചിത്രം ഗരുഡന്‍ നവംബര്‍ മൂന്നിന് തിയറ്ററുകളിലേക്ക്

Malayalilife
 റിലീസിന് ഇനി എട്ടു നാള്‍ കൂടി, സുരേഷ് ഗോപി ബിജു മേനോന്‍ ചിത്രം ഗരുഡന്‍ നവംബര്‍ മൂന്നിന് തിയറ്ററുകളിലേക്ക്

സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ഗരുഡന്‍. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങള്‍. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഇനി റിലീസിന് ഏറ്റവും നാളുകള്‍ കൂടി ഉള്ളൂ.ലീഗല്‍ ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഗരുഡന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ഉറപ്പ് നല്‍കുന്നു.

'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.

Read more topics: # ഗരുഡന്‍
garuden movie release on nov 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക