Latest News

അയ്യപ്പന് പിന്നാലെ ഗന്ധര്‍വന്റെ വേഷമിടാന്‍ ഉണ്ണി മുകുന്ദന്‍; ഗന്ധര്‍വ്വ ജൂനിയര്‍ ഷൂട്ടിങ് ആരംഭിച്ചു;പുതിയ വിശേഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

Malayalilife
topbanner
അയ്യപ്പന് പിന്നാലെ ഗന്ധര്‍വന്റെ വേഷമിടാന്‍ ഉണ്ണി മുകുന്ദന്‍; ഗന്ധര്‍വ്വ ജൂനിയര്‍ ഷൂട്ടിങ് ആരംഭിച്ചു;പുതിയ വിശേഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാളികപ്പുറം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ പുതിയ ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍  ഉണ്ണി മുകുന്ദന്‍ പ്ങ്ക് വച്ചു. സെക്കന്റ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകന്‍ ആവുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. കല്‍ക്കിക്കു ശേഷം പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണര്‍. ഒരു ഗന്ധര്‍വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലിറ്റില്‍ ബി?ഗ് ഫിലിംസും ജെ എം ഇന്‍ഫോടെയിന്‍മെന്റും ചേര്‍ന്നാണ് ?ഗന്ധര്‍വ ജൂനിയര്‍ നിര്‍മ്മിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

gandharva jr movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES