Latest News

കല്യാണ പാര്‍ട്ടിയില്‍ ആടി പാടി നസ്രിയ; പാര്‍ട്ടിയില്‍ ഹിന്ദി റീമിക്‌സ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ പങ്ക് വച്ച് നസ്രിയ; ഫഹദ് നസ്രിയ ദമ്പതികളുടെ ചിത്രങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍

Malayalilife
 കല്യാണ പാര്‍ട്ടിയില്‍ ആടി പാടി നസ്രിയ; പാര്‍ട്ടിയില്‍ ഹിന്ദി റീമിക്‌സ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ പങ്ക് വച്ച് നസ്രിയ;  ഫഹദ് നസ്രിയ ദമ്പതികളുടെ  ചിത്രങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍

ടുത്തിടെ തന്റെ കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം എത്തിയ നസ്രിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തിരക്കുകള്‍ക്കിടയിലും സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയ നടിക്ക് ഏവരും അനുമോദനങ്ങളുമായി എത്തിയിരുന്നു. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്ക് വച്ച ഒരു വീഡിയോയും ചിത്രങ്ങളും ആരാധകര്‍ വീണ്ടും ഏറ്റെടുക്കുകയാണ്.

ഒരു കല്യാണത്തിന് ഡാന്‍സും പാട്ടുമൊക്കെയായി തിളങ്ങുന്ന താരങ്ങളുടെ പുതിയ വീഡിയോകളാണ് തരംഗമാവുന്നത്. രണ്‍വീര്‍ സിങ് ചിത്രം സിമ്പയിലെ ആംഖ് മാരെ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് ഇവര്‍. ഒപ്പം വധുവിനൊപ്പമുള്ള താരദമ്പതികളുടെ ചിത്രങ്ങളും നടി പ്ങ്ക് വച്ചിട്ടുണ്ട്. ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും മറ്റൊ വിവാഹ വിരുന്നാണെന്നാണ് സൂചന. പ്രെറ്റിയസ്റ്റ് ബ്രൈഡ് എവര്‍ എന്ന ഹാഷ് ടാഗോടെയാണ് നസ്രിയ ചിത്രം പങ്ക് വച്ചത്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കാറുണ്ട് താരങ്ങള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദിന്റെ നായികയായി നസ്രിയയാണ് എത്തുന്നത്. 

ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് ശേഷമാണ് ട്രാന്‍സുമായി ഫഹദും നസ്രിയയും എത്തുന്നത്. സിനിമയിലെ പോസ്റ്ററും ടീസറും നേരത്തെ തരംഗമായി മാറിയിരുന്നു. ഫഹദിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് ട്രാന്‍സ് എത്തുന്നത്. തിരിച്ചുവരവില്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 

Lets nachoo

Read more topics: # നസ്രിയ,# വീഡിയോ
fahadh and nazriya dancing marriage function

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക