ഉടലിലിലെ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത ഫൈറ്റ് സീനുകളൊക്കെ ചര്‍ച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെക്കുറിച്ച് പറയുന്നതില്‍ തന്നെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ മനസിലാക്കാം; ഗൂഗിളില്‍ ദുര്‍ഗ എന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ബെഡ്‌റൂം സീന്‍ എന്ന് സജഷന്‍ വരും;  ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്; ദുര്‍ഗ കൃഷ്ണയ്ക്ക് പറയാനുള്ളത്

Malayalilife
ഉടലിലിലെ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത ഫൈറ്റ് സീനുകളൊക്കെ ചര്‍ച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെക്കുറിച്ച് പറയുന്നതില്‍ തന്നെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ മനസിലാക്കാം; ഗൂഗിളില്‍ ദുര്‍ഗ എന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ബെഡ്‌റൂം സീന്‍ എന്ന് സജഷന്‍ വരും;  ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്; ദുര്‍ഗ കൃഷ്ണയ്ക്ക് പറയാനുള്ളത്

ഴിഞ്ഞ കുറേ കാലമായി സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന താരമാണ് ദുര്‍ഗ കൃഷ്ണ. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെതിരെയാണ് ദുര്‍ഗയ്ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ശക്തമാകാറുള്ളത്. വിവാഹിതയായിട്ടും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ദുര്‍ഗയുടെ ഭര്‍ത്താവിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

'ഉടല്‍' എന്ന ദുര്‍ഗയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉടല്‍പോലെ ഒരു ചിത്രത്തെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് പറയുകയാണ് ദുര്‍ഗ . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കാരണമാണ് ആളുകള്‍ ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകളെ വിമര്‍ശിക്കുന്നത് എന്നാണ് താരം പറയുന്നത്. ഒരു മലയാളി നടി ചെയ്യുമ്പോള്‍ മാത്രം എന്താണ് ഇത്ര പ്രശ്‌നം എന്നാണ് ദുര്‍ഗ കൃഷ്ണ ചോദിക്കുന്നത്. കുടുക്ക് എന്ന സിനിമയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് ആയിരുന്നു താരം ഈ വാക്കുകള്‍ പറഞ്ഞത്.

'എന്റെ തൊഴില്‍ ആണ് ഞാന്‍ ചെയ്യുന്നത്. ഒരു സിനിമയില്‍ സാധാരണ ഫൈറ്റ് സീനുകള്‍, ഇമോഷണല്‍ രംഗങ്ങള്‍, കോമഡി സീനുകള്‍ ചെയ്യുന്നതുപോലെയെ ഇന്റിമേറ്റ് രംഗങ്ങളെയും കണ്ടിട്ടുള്ളൂ. അതിന് പ്രത്യേക പരിഗണന ഞാന്‍ കൊടുത്തിട്ടില്ല. അങ്ങനെ സ്‌പെഷ്യല്‍ ആയി പറയേണ്ട കാര്യമൊന്നും ഇതിന് ഇല്ല. അത്തരം സീനുകള്‍ ഉണ്ടാകുമ്പോള്‍ മാത്രം എങ്ങനെയാണ് വിവാദങ്ങള്‍ ഉണ്ടാകുന്നത്. അതും സ്ത്രീകള്‍ക്ക് നേരെ മാത്രം ആണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാകുന്നത്. അതെന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ലെന്നും നടി പറയുന്നു.

ഉടലിലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പ് ഇല്ലാതെ ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു.  ധ്യാന്‍ ശ്രീനിവാസന്‍ , മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി. രണ്ടു ദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രന്‍സ് ഏട്ടന്റെ കയ്യില്‍ നിന്നും ഇടികിട്ടി. ഇതൊന്നും ടൈമിംഗ് തെറ്റി കിട്ടുന്നതല്ല. ആത്മാര്‍ഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്റ്റെയര്‍കെയ്സില്‍ നിന്ന് വീണ് താഴെ ചുമരില്‍ തലയിടിക്കുന്ന സീനുണ്ട്, അവസാനം അലമാരയില്‍ തലയിടിക്കുന്ന സീന്‍ അഭിനയിച്ച് കഴിഞ്ഞ് തലയിലൊരു മരവിപ്പുപോലെ തോന്നിയതേ ഓര്‍മ്മയുള്ളു. പിന്നെ ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.

ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെക്കുറിച്ച് പറയുന്നതില്‍ നിന്ന് തന്നെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ മനസിലാക്കാം. ഗൂഗിളില്‍ ദുര്‍ഗ എന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ബെഡ്‌റൂം സീന്‍ എന്ന് സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വലിയ വിഷമമുണ്ട്.''- ദുര്‍ഗ പറഞ്ഞു.

'ലിപ് ലോക്ക് സീനില്‍ അഭിനയിച്ച ഞാന്‍ സന്തോഷത്തോടെ കുട്ടിയേയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെണ്‍കുട്ടി ഇപ്പോഴും വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നു.'' എന്ന കൃഷ്ണ ശങ്കറിന്റെ പോസ്റ്റ് വൈറലായി. അതിനു താഴെ ഒരാള്‍ വന്നു ചോദിച്ചത്, നിങ്ങളുടെ ഭാര്യയാണ് അന്യ പുരുഷനെ ചുംബിച്ചതെങ്കിലോ എന്നാണ്. അപ്പോള്‍ പ്രശ്നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ല.''- ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

durga krishna about criticism against intimate scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES