സമ്പന്നതയും സൗഭാഗ്യത്തിന്റെയും മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍, കോടികളുടെ ആസ്തിയും നിരവധി വാഹനങ്ങളും മനോഹരമായ കുടുംബവും എല്ലാം സ്വന്തമായുള്ള ദുല്‍ഖര്‍ ഇന്നലെ രാത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആ പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെയാണ്:
'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങള്‍ പഴയത് പോലെ അല്ല. എന്റെ മനസ്സില്‍ നിന്നും എടുത്തു മാറ്റാന്‍ പറ്റാത്ത വണ്ണം എത്തി അത്. കൂടുതല്‍ പറയണം എന്നുണ്ട്, പക്ഷേ അനുവാദം ഉണ്ടോ എന്നറിയില്ല,' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സംഭവത്തിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്നോ എന്താണ് പ്രശ്‌നമെന്നോ, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നോ അറിയാതെ കുഴങ്ങുകയാണ് താരത്തിന്റെ ആരാധകര്‍. ദുല്‍ഖര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും അതിന്റെ പകര്‍പ്പുകളും സ്‌ക്രീന്‍ ഷോട്ടുകളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതൊരു പരസ്യമാണ് എന്ന് കരുതുന്നവരും ഉണ്ട്.
എന്നാല്‍, തന്നെ സംബന്ധിച്ച, അല്ലെങ്കില്‍ തന്റെ സ്വകാര്യതയെ സംബന്ധിച്ച ഒരു കാര്യമാണ് ഇത് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഹാഷ്ടാഗുകളും ദുല്‍ഖര്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. 'ഉറക്കം വരുന്നില്ല, രാത്രി വിശേഷം, ശരിക്കും ജീവിതത്തില്‍ സംഭവിക്കുന്നത്, എനിക്ക് എന്താണ് പറ്റുന്നത്...' എന്നൊക്കെയാണ് ഹാഷ് റ്റാഗുകള്‍. അതിനൊപ്പം 'മ്യൂസിങ്‌സ്, എ ഡി' എന്നും കുറിച്ചിട്ടുണ്ട്. സാധാരണയായി പരസ്യങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകള്‍ക്കാണ് #AD എന്ന് നല്‍കുന്നത്. അത് കൊണ്ട് കൂടിയാണ് ഇത് പരസ്യമാണോ എന്ന് ആളുകള്‍ സംശയിക്കുന്നത്.
അതേസമയം, മമ്മൂക്കയെ പോലെ തന്നെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ദുല്‍ഖറും. ഭാര്യയേയും മകളേയും മറന്നുള്ള ജീവിതം അദ്ദേഹത്തിന് ഒരിക്കല്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. അക്കാര്യത്തില്‍ ഉപ്പയുടെ മകന്‍ തന്നെയാണ് ദുല്‍ഖറും എന്നാണ് ആരാധക പക്ഷം. അതുകൊണ്ടു തന്നെ താരത്തിന്റെ അവസാന പോസ്റ്റ് സ്വകാര്യ ജീവിതത്തിലെ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരില്‍ ആയിരിക്കില്ല എന്ന പൂര്‍ണ ഉറപ്പാണ് ആരാധകര്‍ക്കുള്ളത്. ഒരുപക്ഷെ, ഇത് എന്തിന്റെയെങ്കിലും പരസ്യമാണെങ്കിലും അതു ഡിലീറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും ഒരു കൂട്ടര്‍ ചോദിക്കുന്നു.
എന്തായാലും നടന്റെ മറുപടിയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.