Latest News

ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയില്‍ എന്റെ കവിളില്‍ ഉമ്മവെച്ചു; മറ്റൊരു ആരാധിക ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പിന്‍ഭാഗത്ത് പിടിച്ച് ഞെരി്ച്ചു;ഫോട്ടോ എടുക്കുമ്പോള്‍ കൈ എവിടെ വയ്ക്കണമെന്ന് ആളുകള്‍ക്ക് അറിയില്ല; ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

Malayalilife
 ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയില്‍ എന്റെ കവിളില്‍ ഉമ്മവെച്ചു; മറ്റൊരു ആരാധിക ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പിന്‍ഭാഗത്ത് പിടിച്ച് ഞെരി്ച്ചു;ഫോട്ടോ എടുക്കുമ്പോള്‍ കൈ എവിടെ വയ്ക്കണമെന്ന് ആളുകള്‍ക്ക് അറിയില്ല; ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിന് അപ്പുറത്തേക്ക് തന്റെ കഴിവും പരിശ്രമവും കൊണ്ട് രാജ്യമാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍, മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖര്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ദുല്‍ഖര്‍ എവിടെ ചെന്നാലും ഒരുപാട് ആരാധകര്‍ താരത്തെ വളയാറുണ്ട്. കൂടെ നിന്ന് സെല്‍ഫി പകര്‍ത്താനുള്ള ആഗ്രഹവുമായി സമീപിക്കുന്നവരാണ് ഏറെയും. ഇപ്പോഴിതാ സെല്‍ഫിയെടുക്കുന്നതിനിടെ ആരാധകര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ച ചില സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. അത്തരത്തിലുള്ള രണ്ടു സന്ദര്‍ഭങ്ങളെ കുറിച്ചാണ് ദുല്‍ഖര്‍ പറഞ്ഞത്. അതിലൊന്ന് തന്നെ വേദനിപ്പിച്ചെന്നും നടന്‍ പറഞ്ഞു. യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ആരാധികമാരില്‍ നിന്ന് എന്തെങ്കിലും വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍. 

'ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയില്‍ എന്റെ കവിളില്‍ ഉമ്മവെച്ചു. അതൊട്ടും ഉചിതമായ ഒന്നല്ല, പക്ഷേ വളരെ സ്വീറ്റായിരുന്നു. അവരെ ഞാന്‍ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല, ഞാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് ആയിരുന്നു. ഞാന്‍ ഞെട്ടി', ദുല്‍ഖര്‍ പറഞ്ഞു. മറ്റൊരു ആരാധിക തന്റെ പിന്‍ഭാഗത്ത് പിടിച്ച സംഭവവും ദുല്‍ഖര്‍ പങ്കുവച്ചു. 

'അതും ഒരു പ്രായമായ സ്ത്രീയായിരുന്നു, എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നറിയില്ല... അത് തീര്‍ത്തും വിചിത്രമായിരുന്നു. അവര്‍ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.... അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാന്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. ഒരുപാട് പേര്‍ ഉണ്ടായിരുന്നു, 'ആന്റി ഇവിടെ വന്ന് നില്‍ക്കൂ' എന്ന മട്ടില്‍ ഞാന്‍ പിടിച്ചു നിര്‍ത്തിയതായിരുന്നു അടുത്ത്. 

പലപ്പോഴും ഫോട്ടോ എടുക്കുമ്പോള്‍ കൈ എവിടെ വയ്ക്കണമെന്ന് ആളുകള്‍ക്ക് അറിയില്ല. ചിലപ്പോള്‍ നിങ്ങളുടെ പുറത്തായിരിക്കും, ചിലപ്പോള്‍ താഴെ, ഞാന്‍ ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കാന്‍ ശ്രമിക്കുകയാണ്. അതിനിടയിലാണ് ഇത്. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ തമാശയ്ക്ക് ഒക്കെ ഇങ്ങനെ ചെയ്യുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിക്കാറുണ്ട്. ഇതാണ് എനിക്ക് അപ്പോള്‍ ഓര്‍മ വരുക, അന്ന് ഞാന്‍ കടന്നുപോയ വേദന,...'ദുല്‍ഖര്‍ മനസ് തുറന്നു. 

ദുല്‍ഖറിന്റെ ആദ്യ വെബ് സീരീസായ ഗണ്‍സ് & ഗുലാബ്‌സ് കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. ദുല്‍ഖറിന്റെ ആദ്യ വെബ് സീരീസ് ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ഗണ്‍സ് & ഗുലാബ്‌സിന് ലഭിക്കുന്നത്. കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

dulquer salmaan open up about a fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക