Latest News

ദുല്‍ഖര്‍ വേദിയിലേക്ക് എത്തിയതോടെ കൈയ്യടിച്ചും ആര്‍പ്പ് വിളിച്ചും തെലുങ്ക് പ്രേക്ഷകര്‍; സീതാരാമം മ്യൂസിക്  ലോഞ്ചിന് ആവേശത്തിരയിളക്കി  ദുല്‍ഖര്‍; ഹൈദരബാദിലെ ഡിക്യുവിന്റെ മാസ് എന്‍ട്രി വീഡിയോ കാണാം

Malayalilife
ദുല്‍ഖര്‍ വേദിയിലേക്ക് എത്തിയതോടെ കൈയ്യടിച്ചും ആര്‍പ്പ് വിളിച്ചും തെലുങ്ക് പ്രേക്ഷകര്‍; സീതാരാമം മ്യൂസിക്  ലോഞ്ചിന് ആവേശത്തിരയിളക്കി  ദുല്‍ഖര്‍; ഹൈദരബാദിലെ ഡിക്യുവിന്റെ മാസ് എന്‍ട്രി വീഡിയോ കാണാം

പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന്റെ മ്യൂസിക് ലോഞ്ചിന് എത്തിയ ദുല്‍ഖര്‍ സല്‍മാനെ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ച് തെലുങ്ക് പ്രേക്ഷകര്‍.
ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് ഡിക്യുവിന് വമ്പന്‍ വരവേല്പ്പ് ലഭിച്ചത്.
കൈയടിച്ചും ആര്‍പ്പുവിളിച്ചുമാണ് ദുല്‍ഖറിനെ ജനാവലി വരവേറ്റത്. കേരളത്തിന് പുറത്ത് ഒരു മലയാള നടന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ആദ്യമാണ്. 

പാന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍ ശ്രദ്ധ നേടുന്ന യുവതാരം കൂടിയാണ് ദുല്‍ഖര്‍. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും ദുല്‍ഖര്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം.മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 

ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ഹനു രാഘവപുടിയും ഒന്നിക്കുന്ന സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും.1964ലെ കാശ്മീര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയകഥയാണ്. ലഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. വൈജയന്തി മുവീസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌കര്‍, സുമന്ത്, ഭൂമിക ചൗള, വെണ്ണില കിഷോര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

 

 

dulquer salmaan movie sitaramam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക