തെലങ്കാനയിലെ സൈബരാബാദില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തുറന്ന ജീപ്പില്‍ പരേഡ് വീക്ഷിക്കുന്നതിന്റേയും പതാക ഉയര്‍ത്തുന്നതിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം സ്വതന്ത്ര്യദിനം മനോഹരമാക്കിയത് സൈബരാബാദ് മൊട്രോപൊലിറ്റന്‍ പൊലീസിന് താരം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വീഡിയോ ദുല്‍ഖറും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് അന്‍പത് കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫിസ് കളക്ഷന്‍.
ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ നിന്ന് അന്‍പത് കോടി നേടുന്നത് ഇത് ആദ്യമാണ്.ആഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചത്.
മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് മറ്റ് താരങ്ങള്‍. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.