ആരെയും കാത്തു നില്‍ക്കാതെ സമയമാം രഥത്തില്‍ നീ ഇത്ര പെട്ടെന്നു യാത്രയാകണമായിരുന്നോ; സംവിധായകന്‍ വിനയന്റെ വാക്കുകള്‍

Malayalilife
ആരെയും കാത്തു നില്‍ക്കാതെ സമയമാം രഥത്തില്‍ നീ ഇത്ര പെട്ടെന്നു യാത്രയാകണമായിരുന്നോ; സംവിധായകന്‍ വിനയന്റെ വാക്കുകള്‍

നില്‍ നെടുമങ്ങാട് എന്ന അതുല്യ കലാകാരന്റെ വേര്‍പാടിന്റെ വേദനയിലാണ് താരലോകം. അനിലിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

'ഈ 2020 ഒരു ശാപം പിടിച്ച വര്‍ഷമാണന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കയാണ്... പ്രിയങ്കരനായ നടന്‍ അനിലും നമ്മോടു വിട പറഞ്ഞു പോയിരിക്കുന്നു.കുറച്ചു ദിവസം മുന്‍പ് ...'പത്തൊന്‍പതാം നുറ്റാണ്ട്' എന്ന എന്റെ പുതിയ സിനിമയിലേക്കായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അനിലിനെ വിളിച്ചതിന്റെ തൊട്ടു പുറകേ അനില്‍ എന്നെ വിളിച്ചിരുന്നു.

കൂടെ വര്‍ക്കു ചെയ്യാന്‍ ഒത്തിരി സന്തോഷമുണ്ടന്നു പറഞ്ഞതിനൊപ്പം ഇരുപതു വര്‍ഷം മുന്‍പ് കൈരളി ടിവിയില്‍ അനില്‍ അഭിനയിച്ച ഒരു സീരിയല്‍ കണ്ടിട്ട് ഞാന്‍ വിളിച്ച് അഭിനന്ദിച്ചത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട് എന്നു പറഞ്ഞു.. മാത്രമല്ല,അഭിനന്ദനം അനിലിനു കിട്ടിയെങ്കിലും സിനിമയിലേക്കുള്ള ചാന്‍സ് അനിലിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരുന്ന സുരേഷ്‌കൃഷ്ണക്കാണു അന്ന് 'കരുമാടിക്കുട്ടനി'ലൂടെ കിട്ടിയതെന്നു പറഞ്ഞ് അനില്‍ തുറന്നു ചിരിച്ചു.

എല്ലാത്തിനും ഒരു സമയമുണ്ട് അല്ലേ സാറേ... ആ സമയം വരുമ്‌ബോള്‍ അതു സംഭവിച്ചിരിക്കും. പ്രിയമുള്ള അനില്‍... നിന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്ന പോലെ തോന്നുന്നു പക്ഷേ..ആരെയും കാത്തു നില്‍ക്കാതെ സമയമാം രഥത്തില്‍ നീ ഇത്ര പെട്ടെന്നു യാത്രയാകണമായിരുന്നോ.... വിധി ഇത്ര ക്രുരനാണോയെന്നായിരുന്നു.' വിനയന്‍ കുറിച്ചു

director vinayan about anil nedumangadu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES