Latest News

ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ മലയാളത്തിന്റെ ആദൃകാല നടിയും; പാലാ തങ്കത്തിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്

Malayalilife
  ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ മലയാളത്തിന്റെ ആദൃകാല നടിയും; പാലാ തങ്കത്തിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്

ടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോള്‍ ഉണ്ടായ  അനുഭവം പങ്കുവച്ച്  എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. പാലാ തങ്കം ഓര്‍മയായി. ഞാന്‍ ശ്രീമതി പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോള്‍, അന്നെഴുതിയ അനുഭവ കുറിപ്പാണിത് എന്ന് പറഞ്ഞാണ് നിഷാദ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്.

നിഷാദിന്റെ വാക്കുകളിലൂടെ,

ഗാന്ധീഭവനിലെ അമ്മ ഇത് പാലാ തങ്കം, മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി സതൃന്‍ മാഷിന്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി മൂവായിരത്തില്‍പരം സിനിമകള്‍ക്ക് തന്റെ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഈ കഴിഞ്ഞ ദിവസം ഞാന്‍ ഈ അമ്മയെ കണ്ടു .പുനലൂര്‍ തൂക്കുപാലം സംരക്ഷിക്കണമെന്നാവശ്യപെട്ട് നടത്തിയ ഉപവാസ സമരത്തിന് ശ്രീ സോമരാജനെ ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുളള പത്തനാപുരം ഗാന്ധിഭവനില്‍ ചെന്നപ്പോള്‍ ഉറ്റവരും,ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ.

മലയാളത്തിന്റെ ആദൃകാല നടി ,ആരോടും പരിഭവമില്ലാതെ സിനിമയെന്ന മഹാലോകത്തെ സ്‌നേഹിച്ച് ജീവിക്കുന്നൂ ഒരിക്കല്‍ കൂടി ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കണമെന്ന ആഗ്രഹംഎന്നോട് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളില്‍ ഒന്നായി..ഇതും.

director ma nishad fb post about dubbing artist pala thankam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക