Latest News

സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ഒരു ബാധ്യതയല്ല;സ്റ്റാര്‍ഡം വെച്ച് മിസ് യൂസ് ചെയ്യാനുള്ള പരിപാടി നമ്മുടെ മനസില്‍ ഇല്ലാത്തതുകൊണ്ട് അതൊരു ഭാരമായി തോന്നിയിട്ടില്ല: ജൂഡ് ആന്റണി

Malayalilife
 സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ഒരു ബാധ്യതയല്ല;സ്റ്റാര്‍ഡം വെച്ച് മിസ് യൂസ് ചെയ്യാനുള്ള പരിപാടി നമ്മുടെ മനസില്‍ ഇല്ലാത്തതുകൊണ്ട് അതൊരു ഭാരമായി തോന്നിയിട്ടില്ല: ജൂഡ് ആന്റണി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ്  ജൂഡ് ആന്റണി. നിരവധി സിനിമകൾ സംവിധാനം ചെയ്യാനും താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ  ഇപ്പോള്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള താരങ്ങളെ വെച്ച് സിനിമയെടുക്കണമെന്ന് തീര്‍ച്ചയായും തനിക്കും ആഗ്രഹമുണ്ടെന്ന് പറയുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മനസ് തുറന്നത്.

ജൂഡ് ആന്ചണിയുടെ വാക്കുകള്‍ ഇങ്ങനെ, സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ഒരു ബാധ്യതയല്ല. അവര്‍ക്ക് കണ്‍വിന്‍സിങ് ആവുന്ന രീതിയില്‍ ഒരു കഥ പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്ക് അത് ഓക്കെയാണ്. അല്ലെങ്കില്‍ മമ്മൂക്കയെ പോലെ ഒരാള്‍ ചെന്ന് പേരന്‍പ് എന്ന സിനിമ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അല്ലെങ്കില്‍ ഉണ്ട എന്ന സിനിമ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതൊന്നും ഒരു സ്റ്റാര്‍ഡവും ഇല്ലാത്ത കഥാപാത്രങ്ങളാണ്. പുറമെ നിന്ന് കാണുമ്പോള്‍ ഇവരെല്ലാം ഭയങ്കര സംഭവങ്ങളാണെന്ന് തോന്നുമെങ്കിലും അവര്‍ വെറും പച്ചയായ മനുഷ്യരാണ്. അവരുടെ അടുത്ത് ചെന്ന് നമ്മള്‍ ഒരു കഥ പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്കത് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവരത് ചെയ്യും. അതുകൊണ്ട് തന്നെ അങ്ങനെയൊരു ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് ചെയ്യാനുള്ള എന്തെങ്കിലും വേണം.

സ്റ്റാര്‍ഡം വെച്ച് മിസ് യൂസ് ചെയ്യാനുള്ള പരിപാടി നമ്മുടെ മനസില്‍ ഇല്ലാത്തതുകൊണ്ട് അതൊരു ഭാരമായി തോന്നിയിട്ടില്ല. മമ്മൂക്കയെ വെച്ച് ചെയ്യാനുള്ള കഥ കയ്യിലുണ്ടെങ്കിലും ലാലേട്ടന് പറ്റിയ കഥ കിട്ടിയിട്ടില്ലെന്നും ഇത് ചെയ്യാം മോനേ എന്ന് അദ്ദേഹം പറയുന്ന രീതിയിലൊരു കഥ വന്നിട്ടില്ലെന്നും ജൂഡ് പറയുന്നു. അത്തരത്തിലൊരു കഥ വരും. ദുല്‍ഖറിനേയും നിവിനേയുംമൊക്കെ വെച്ചുള്ള പടങ്ങള്‍ മനസിലുണ്ട്.

director jude antony words about stardom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES