നടന്‍ ബിജുക്കുട്ടന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കള്ളന്മാരുടെ വീട് . ഹുസൈന്‍ അരോണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ബിജുക്കുട്ടനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഹുസൈന്‍ അരോണി. സിനിമ ചിത്രീകരണത്തിനിടെ നടന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവമാണ് ഹുസൈന്‍ അരോണി ചൂണ്ടിക്കാട്ടിയത്
കള്ളന്മാരുടെ വീട് സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ബിജുക്കുട്ടനാണ്. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ചിത്രീകരണ സമയത്ത് താരം അണിയറ പ്രവര്‍ത്തകരെ ആകെ ധര്‍മ്മസങ്കടത്തില്‍ ആക്കിയെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ ചിത്രീകരണം തുടങ്ങി അഞ്ചുദിവസത്തോളം ബിജുക്കുട്ടന്‍ നല്ല സഹകരണമായിരുന്നു. പിന്നീടാണ് മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.ചിത്രത്തില്‍ അഭിനയിക്കാനും പ്രമോഷനുമായി മുന്‍കൂറായി പണം വാങ്ങിയെന്നും എന്നാല്‍ പ്രമോഷന് സഹകരിക്കുന്നില്ലെന്നുമാണ് പരാതി.
കൃത്യമായി പ്രമോഷന്‍ കൊടുത്തില്ലെങ്കില്‍ പടം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പ്രയാസകരമാണെന്ന് അദ്ദേഹം പറയുന്നു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജുക്കുട്ടന്‍ മാറി നിന്നതിനാല്‍ പ്രമോഷന്‍ നടത്താനായില്ല. ഷൂട്ടിംഗ് കഴിയും മുമ്പേ മുഴുവന്‍ പൈസയും വാങ്ങിപ്പോയതാണ്. ഇങ്ങനെയൊരു ബിജുക്കുട്ടനെയായിരുന്നില്ല നമ്മള്‍ മനസില്‍ കണ്ടിരുന്നതെന്നും ഇപ്പോള്‍ ടിവിയില്‍ ബിജുക്കുട്ടന്റെ പ്രവൃത്തികള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ബിജുക്കുട്ടന്‍ ഒരു മുഴുനീളെ കഥാപാത്രമാണ്. ആ ആറ് നായകന്മാരിലെ മെയിന്‍ കഥാപാത്രം. അവരുണ്ടെങ്കിലേ ഇവര്‍ക്ക് പ്രചോദനം എന്ന രീതിയില്‍ ബൂസ്റ്റ് ചെയ്തിട്ടുണ്ട്. പുള്ളിക്ക് അത് മനസിലായിട്ടില്ല. മനസിലാകണമെങ്കില്‍ ഒന്നുകില്‍ എന്റെ സംഭാഷണം കേള്‍ക്കണം. അല്ലെങ്കില്‍ പുള്ളി സിനിമ കാണണം. സിനിമ കാണാന്‍ വിളിച്ചിട്ടുപോലും പുള്ളി വന്നിട്ടില്ല.
സഹകരിക്കാത്തതിന്റെ വിഷമം ഞങ്ങളുടെ മുഖത്ത് നിങ്ങള്‍ക്ക് കാണാം. ഇപ്പോള്‍ ഞങ്ങളുടെ പ്രമോഷന്റെ ഏറ്റവും വലിയ സ്റ്റാര്‍ എന്നുപറയുന്നത് വിനീഷേട്ടനെ പോലുള്ളവരാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ സിനിമയിലോട്ട് കേറി വരുമ്പോള്‍ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സപ്പോര്‍ട്ട് ചെയ്യേണ്ട ആളുകള്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ തുറന്നുപറയണം. നസീര്‍ ഇക്കയൊക്കെ സഹകരിക്കാമെന്ന് പറഞ്ഞതാണ്.
പിന്നെ ലാസ്റ്റ് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതായി. ചിലപ്പോള്‍ തിരക്കോ കാര്യങ്ങളൊക്കെ ഉണ്ടാകാം. പക്ഷേ സാധാരണ ഒരു വോയിസ് ഒക്കെയിട്ട് റിപ്ലൈ തരുന്നയാളാണ്. ഇപ്പോള്‍ അതുപോലുമില്ല. അതിന് എന്തെങ്കിലും കാരണം കാണുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നുണ്ട്. തെറ്റിദ്ധാരണയാണെങ്കില്‍ ക്ഷമിക്കുക. അത്രയേയുള്ളൂ.
ബിജുക്കുട്ടന്‍ ചേട്ടനെപ്പോലുള്ളയാളുകളെ ഒരു മണിക്കൂര്‍, അല്ലെങ്കില്‍ അരമണിക്കൂര്‍ ഒരു ക്യാമറയ്ക്ക് മുന്നില്‍ കിട്ടിയാല്‍ നമുക്കത് വലിയ പ്രമോഷനാണ്. നിങ്ങളുടെ ലൊക്കേഷനില്‍ വന്ന് പത്തോ പതിനഞ്ചോ മിനിട്ട് പ്രമോഷന്റെ ഷൂട്ട് ചെയ്തോളാമെന്ന് പറഞ്ഞു. അതുമല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം മൊബൈലില്‍ ഒരു വീഡിയോയെടുത്ത് ഞങ്ങള്‍ക്ക് അയച്ചുതന്നാലും മതി. ഒന്നും ചെയ്തുതരുന്നില്ലെങ്കില്‍ നമ്മളോട് വ്യക്തിപരമായി എന്തെങ്കിലും അസ്വസ്ഥതയുള്ളതായിട്ടാണ് ഞങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നത്.'-സംവിധായകന്‍ പറഞ്ഞു.
അതേസമയം ബിജുക്കുട്ടനൊപ്പം പുതുമുഖങ്ങളായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവന്‍, ശ്രീകുമാര്‍ രഘു നാദന്‍, ഷെറീഫ് അകത്തേത്തറ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹുസൈന്‍ അരോണി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ബിനീഷ് ബാസ്റ്റിനും പ്രധാന വേഷത്തിലുള്ള ഈ ചിത്രം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍, ഹൊററിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത രോമാഞ്ചം പോലെ കള്ളന്മാരുടെ വീട് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് സംവിധായകന്‍ പറയുന്നു. ഷീലയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ഹുസൈന്‍ അരോണി നിര്‍മിക്കാനിരുന്ന ചിത്രം നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. അന്ന് ധാരാളം ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.പക്ഷേ ചിത്രം മുടങ്ങിയതോടെ എല്ലാവരും നിരാശരായി. അങ്ങനെയാണ് കള്ളന്മാരുടെ വീട് എന്ന ആശയത്തിലേക്ക് എത്തുന്നതും ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതുമെന്ന് ഹുസൈന്‍ അരോണി പറഞ്ഞു.
ബിനീഷ് ബാസ്റ്റിന്‍ ഒരു വികാരിയുടെ വേഷമാണ് ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. സുനില്‍ സുഖദ, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണന്‍ കാരാകുര്‍ശി, സലിം അലനെല്ലൂര്‍, ജോസ് തിരുവല്ല, വിമല്‍ മേനോന്‍, പ്രവീണ്‍ കുമാര്‍, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി, ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.'