Latest News

ബാന്ദ്രയുടെ കോഴിക്കോട്ടെ പ്രമോഷന്‍ കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങാന്‍ വിമാനം കിട്ടിതെ വന്നതോടെ റെയില്‍വേ സ്‌റ്റേഷനിലെത്തി ജനപ്രിയ നായകന്‍; മാസ്‌കും തൊപ്പിയും ധരിച്ച് സ്്‌റ്റേഷനില്‍ കാത്തിരിക്കുന്ന നടന്റെ വീഡിയോ വൈറലാക്കി ആരാധകരും

Malayalilife
topbanner
ബാന്ദ്രയുടെ കോഴിക്കോട്ടെ പ്രമോഷന്‍ കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങാന്‍ വിമാനം കിട്ടിതെ വന്നതോടെ റെയില്‍വേ സ്‌റ്റേഷനിലെത്തി ജനപ്രിയ നായകന്‍; മാസ്‌കും തൊപ്പിയും ധരിച്ച് സ്്‌റ്റേഷനില്‍ കാത്തിരിക്കുന്ന നടന്റെ വീഡിയോ വൈറലാക്കി ആരാധകരും

പുതിയ ചിത്രം ബാന്ദ്രയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍ ദിലീപ്. രാമലീലയ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. നവംബര്‍ പത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ദിലീപിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷന് കോഴിക്കോടെത്തിയ താരത്തിന് ഫ്ളൈറ്റ് കിട്ടാതെ വന്നതോടെയാണ് ട്രെയിനില്‍ കയറി കൊച്ചിയിലെത്തിയത്

വീഡിയോ പ്രചരിക്കുന്നത് നടന്‍ ദിലീപിന്റെ ഫാന്‍സ് പേജിലൂടെയാണ്.  ആളെ തിരിച്ചറിയാതിരിക്കാനെന്നോണം മുഖം മാസ്‌ക് കൊണ്ട് മറച്ചിട്ടുമുണ്ട്. അതിനുപുറമെ തൊപ്പിയും കൂളിംഗ് ഗ്ലാസുമുണ്ട്.

അതേസമയം ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്ര വന്‍ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. തമന്ന അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഈശ്വരി റാവു, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍.

 

Read more topics: # ദിലീപ്
dileep waiting railway station

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES