Latest News

ദിലീപിന് പിറന്നാള്‍ സമ്മാനവുമായി ലിസ്റ്റിന്‍; ധ്യാന്‍ ശ്രീനിവാസനൊപ്പം നടനെത്തുന്ന കുടുംബചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 ദിലീപിന് പിറന്നാള്‍ സമ്മാനവുമായി ലിസ്റ്റിന്‍; ധ്യാന്‍ ശ്രീനിവാസനൊപ്പം നടനെത്തുന്ന കുടുംബചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ദിലീപിന് പിറന്നാള്‍ സമ്മാനവുമായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്റെ 150-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായിട്ടാണ് ഒരു ദിലീപ് ചിത്രത്തിന് ഫാമിലി മൂഡ് നല്‍കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്. ARM എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇനി എത്തുന്നത്. ദിലീപ് എന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന ഒരു കുടുംബ ചിത്രമാണ് ''പ്രിന്‍സ് ആന്‍ഡ് ഫാമിലി '. ദിലീപ് -ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ദിലീപിന്റെ മറ്റൊരു അനുജനായി ജോസ് കുട്ടിയും എത്തുന്നു.

ദിലീപിന്റെ 150-ാമത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ നിര്‍മാണ ചിത്രവുമാണിത്. സ്റ്റീഫന്‍-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകയതയും പ്രിന്‍സ് ആന്‍ഡ് ഫാമിലിക്കുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും'' ബാലന്‍ വക്കീല്‍ ''എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കര്‍ കോമ്പോയില്‍ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്.

മഞ്ജു പിള്ള,ധ്യാന്‍ ശ്രീനിവാസന്‍,ജോണി ആന്റണി, ജോസ് കുട്ടി,അശ്വിന്‍ ജോസ്, റോസ്‌ബെത് ജോ യ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവാണ്. ലിറിക്‌സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്. ഛായാഗ്രഹണം രെണ ദിവെ. എഡിറ്റര്‍ സാഗര്‍ ദാസ്. സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍. കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് പന്തളം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍.അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ് ആഷിഫ് അലി. അഡ്വെര്‍ടൈസിങ് ബിനു ബ്രിങ് ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

dileep dhyan movie prince and family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക