തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ധനുഷിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.നടന്റെ ഏറ്റവും പുതിയ ചിത്രവും റിലീസിനെത്തിയതും ആരാധകര്‍ ആഘോഷമാക്കുകയാണ്. പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റര്‍ അടിക്കുകയും മാലയിടുകയും ചെയ്യുന്ന രീതിയാണ് ദക്ഷിണേന്ത്യയില്‍ കൂടുതലായും കണ്ടുവരുന്നത്. ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്ക്ക് മുന്‍പ് വലിയ ആഘോഷങ്ങളും ആരവങ്ങളുമായി ആരാധകര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിട്ടുണ്ടാകും. ചിലര്‍ പാലഭിഷേകം നടത്തിയും സ്നേഹപ്രകടനം നടത്താറുണ്ട്..
എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റേതായി പുറത്തെത്തിയിട്ടുള്ള സെല്വരാഘവന് ഒരുക്കിയ നാനേ വരുവേന്‍ ചിത്രത്തിന്റെ റിലീസിനോടനുബദ്ധിച്ച് ധനുഷിന് ബിയറഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകര്‍. നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴുക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ആരാധകര്‍ കാണിച്ചുകൂട്ടിയ പ്രവൃത്തികള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്..പൊതു സമൂഹത്തിന് മുന്നില്‍ വെച്ച് നടത്തിയ പ്രവൃത്തികള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്..
ഇരട്ട സഹോദരന്മാരായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിരിക്കുന്നത്.
ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. കലാസംവിധാനം ബി കെ വിജയ് മുരുകന്. എഡിറ്റിംഗ് ഭുവന് ശ്രീനിവാസന്. 'മേയാത മാന്‍' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്.