Latest News

'മാരി സെല്‍വരാജിന്റെ  മാമന്നന്‍  ഒരു വികാരമാണ്;നിങ്ങള്‍ക്ക് ഒരു വലിയ ആലിംഗനം;മാമന്നനെ അഭിനന്ദിച്ച് ധനുഷ് ചിത്രം നാളെ തിയേറ്ററുകളിലേക്ക് 

Malayalilife
 'മാരി സെല്‍വരാജിന്റെ  മാമന്നന്‍  ഒരു വികാരമാണ്;നിങ്ങള്‍ക്ക് ഒരു വലിയ ആലിംഗനം;മാമന്നനെ അഭിനന്ദിച്ച് ധനുഷ് ചിത്രം നാളെ തിയേറ്ററുകളിലേക്ക് 

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാരിസെല്‍വരാജ് ചിത്രം മാമന്നനെ പ്രകീര്‍ത്തിച്ച് സൂപ്പര്‍ താരം ധനുഷ് . 'മാരി സെല്‍വരാജിന്റെ  മാമന്നന്‍  ഒരു വികാരമാണ് , മാരി നിങ്ങള്‍ക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദൈസ്റ്റാലിനും വളരെ ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തി സുരേഷില്‍  നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്റര്‍വെല്‍ ബ്ലോക്കില്‍  തിയേറ്ററുകള്‍ പൊട്ടിത്തെറിക്കും. ഒടുവില്‍ എ.ആര്‍.റഹ്മാന്‍ സാര്‍ മനോഹരം അങ്ങയുടെ മ്യൂസിക് ' എന്നാണ് ധനുഷ് തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നാളെ റിലീസ് ആകും.പ്രശസ്ത പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കേരളത്തില്‍ ആര്‍, ആര്‍, ആര്‍, വിക്രം , ഡോണ്‍ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റര്‍ ക്ലാസ് സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

dhanush on mari selvaraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES