Latest News

ദയ ഭാരതി' മ്യൂസിക്ക് ലോഞ്ചും ട്രയിലര്‍ ലോഞ്ചും; നിറസാന്നിധ്യമായി ഹരിഹരനും നാഞ്ചിയമ്മയും

Malayalilife
 ദയ ഭാരതി' മ്യൂസിക്ക് ലോഞ്ചും ട്രയിലര്‍ ലോഞ്ചും; നിറസാന്നിധ്യമായി ഹരിഹരനും നാഞ്ചിയമ്മയും

പ്രശസ്ത ഗായകന്‍ ഹരിഹരന്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദയ ഭാരതി. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചും ട്രയിലര്‍ ലോഞ്ചും ഒക്ടോബര്‍ എട്ടാം തീയതി ചൊവ്വാഴ്ച്ച കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്റെറില്‍ വച്ചു നടന്നു.

കെ.ജി. വിജയകുമാര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദയാഭാരതി. തമ്പുരാന്‍ ഫിലിംസിന്റെ ബാനറില്‍ ബി. വിജയകുമാര്‍, ചാരങ്ങാട്ട് അശോകന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ദയാ ഭാരതി .

ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഹരിഹരന്‍ ആലപിച്ചിരിക്കുന്നു. നാഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനമാലപിച്ചിരിക്കുന്നത്. ഇരുവരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് കൂടുതല്‍ ആകര്‍ഷകമായി. കാടും കാടിന്റെ മനുഷ്യരും, അവിടുത്തെ പക്ഷിമൃഗാദികളുമൊക്കെ നമ്മുടെ സ്വത്താണന്നും, അവ സംരക്ഷിക്കപ്പെ ടേണ്ടതാണന്നും, ഈ ചിത്രത്തിലൂടെ അടിവരയിട്ടു പറയുന്നു. 

കാടിന്റെ ചൂഷണത്തിനെതിരേയുള്ള, ശക്തമായ താക്കീതും ഈ ചിത്രത്തിലൂടെ നല്‍കുന്നു. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടന്ന് ഈ ചടങ്ങില്‍ വച്ച് ഹരിഹരന്‍ വ്യക്തമാക്കി.

സിനിമയിലെ രണ്ടു ഗാനങ്ങള്‍ പാടിപ്പിക്കുന്നതിന് വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം ഹരിഹരനെ സമീപിക്കുന്നത്. പൂര്‍ണ്ണമായും കഥകേട്ട ശേഷം ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഹരിഹരന്‍ സമ്മതിക്കുകയായിരുന്നു. അതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ കെ ജി വിജയകുമാര്‍ പറഞ്ഞു. തമിഴ് സിനിമയിലും ഹരിഹരന്‍ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം ആയിരിക്കും ആദ്യം തിയേറ്ററുകളില്‍ എത്തുക എന്നും ഹരിഹരന്‍ പറയുന്നു. ജനങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി പറയാന്‍ നാഞ്ചിയമ്മയും മറന്നില്ല.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും, ചലച്ചിത്ര സാമുഹ്യ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങില്‍ നിര്‍മ്മാതാവ് ബി. വിജയകുമാര്‍ സ്വാഗതമാശംസിച്ചു. എന്‍. എം. ബാദുഷ. സ്റ്റില്‍ജു അര്‍ജുനന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Read more topics: # ദയ ഭാരതി
daya bharati music Launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക