നാടക, ചലച്ചിത്ര നടന് സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ 'യാരോ ഒരാള്‍' ആണ്.
'സന്ദേശം' സിനിമയിലെ ആര്‍ഡിപിക്കാരന്‍, 'മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്' എന്ന സിനിമയിലെ ആനക്കാരന്, 'ഇംഗീഷ് മീഡിയ'ത്തിലെ വത്സന് മാഷ്, 'ചന്ദ്രോത്സവ'ത്തിലെ പാലിശ്ശേരി, 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിലെ ഗോപിയേട്ടന് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സദയം, പട്ടാഭിഷേകം, മനസിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേര്‍ക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട